ഈരാറ്റുപേട്ട: റേഷന്‍ അരി കൂടിയവിലയ്‌ക്കു വില്‍പന നടത്തിയ റേഷന്‍കടയുടെ അനുമതി റദ്ദാക്കി. ചെമ്മലമറ്റത്തു പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ താലൂക്ക് എആര്‍ഡി പത്താം നമ്പര്‍ റേഷന്‍കടയുടെ അനുമതിയാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ റദ്ദാക്കിയത്. സൗജന്യമായി വിതരണം ചെയ്യേണ്ട എഎവൈ, പിഎച്ച്എച്ച് റേഷന്‍ സാധനങ്ങള്‍ക്കു വ്യാപാരി വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നു റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. എഎവൈ, പിഎച്ച്എച്ച് കാര്‍ഡ് ഉടമകള്‍ക്കു ഗോതമ്പിനു കിലോയ്‌ക്കു പത്തുരൂപ നിരക്കിലും എപിഎല്‍(എസ്) കാര്‍ഡ് ഉടമകള്‍ക്കു കിലോയ്‌ക്കു രണ്ടു രൂപ നിരക്കിലും നല്‍കേണ്ട അരിക്ക് എട്ടുരൂപയും 16 രൂപയും ഈടാക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് ഡിപ്പോയുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദാക്കിയത്.
















