മണ്ണഞ്ചേരി: കെഎസ്ആര്‍ടി ബസും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ കലവൂര്‍ കൃപാസനം പള്ളിയ്ക്ക് സമീപം ശനിയാഴ്ച്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
കാര്‍ യാത്രികരായ മലപ്പുറം, കറുകത്താണി, കല്പാകാച്ചേരി പറമ്പാട്ട് വീട്ടില്‍ സൈനുദ്ദീന്‍ (47), ഭാര്യ നസീമ (38), മക്കളായ ഫാത്തിമ ബിന്‍സി (20), ആയിഷ(18), ഫാത്തിമ സൈന (16), ഖദീജ സുല്‍ത്താന (എട്ട്), നസീമയുടെ സഹോദരി നസീറ ഷരീഫ് (30), മകള്‍ ഷഹാന (12) സാരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കെഎസ്ആര് ടിസി ഡ്രൈവര്‍ ലെവന്,യാത്രികരായ രാധമ്മ (58), ഉത്തമന് (50), കുഞ്ഞുമോന് (60), ഗുരുപ്രസാദ് (38) എന്നിരെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും തൃശൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസിയും മലപ്പുറപ്പത്ത് നിന്നും തെക്ക് ഭാഗത്തേയ്ക്ക് പോയ ഫോര്‍ച്യൂണറും കൂട്ടിയിടിക്കുകയായിരുന്നു. മറ്റാരു കാറില്‍ ഇടിച്ച ശേഷമാണ് ഫോര്‍ച്യൂണര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ച്യൂണര്‍ തലകീഴായി മറിഞ്ഞു.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: