Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 11:55 pm IST
inIndia

ചെന്നൈ : വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തെന്നിന്ത്യൻ നടി സുകന്യയ്‌ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2015ൽ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു വിധി പ്രസ്താവിച്ചത്.

1996-ൽ സൺ ടിവിയിൽ സംപ്രേഷണം ചെയ്ത ‘നേരുക്കു നേർ’ എന്ന പരിപാടിയിൽ വീരപ്പൻ നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടി സുകന്യ കോടതിയെ സമീപിച്ചത്.

നക്കീരൻ എഡിറ്റർ ആർ. ആർ. ഗോപാൽ വീരപ്പനുമായി നടത്തിയ അഭിമുഖമായിരുന്നു ഇതിൽ കാണിച്ചത്. ഈ അഭിമുഖത്തിൽ മുൻ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്റെ മകനുമായി സുകന്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നും, അത് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പൻ ആരോപിച്ചിരുന്നു. 1996 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുകന്യയുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഉപയോഗിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ, വീരപ്പന്റെ ഈ പരാമർശങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും സമൂഹത്തിൽ തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഗുരുതരമായ കോട്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടി സുകന്യ കോടതിയെ സമീപിച്ചു. മാത്രമല്ല, ഈ ആരോപണങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും അവർ പറഞ്ഞു

ഹർജിയിൽ നീണ്ട വാദം കേട്ട ശേഷം, 2015 ൽ, വിചാരണ കോടതി സുകന്യയ്‌ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും സൺ ടിവി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ വിഷയത്തിൽ സൺ ടിവി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു.

നക്കീരൻ മാഗസിൻ പകർത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു സൺ ടിവിയുടെ പ്രധാന വാദം. എന്നാൽ മദ്രാസ് ഹൈക്കോടതി ഈ വാദം പൂർണമായും തള്ളി. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുൻപ് അത് എഡിറ്റ് ചെയ്യാനും, ഭാഗങ്ങൾ ഒഴിവാക്കാനും, മാറ്റങ്ങൾ വരുത്താനുമുള്ള പൂർണ അധികാരം സൺ ടിവിക്കുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി

വിവാദത്തിന് പിന്നാലെ സൺ ടിവി ഒരു തമിഴ് മാസികയിൽ ക്ഷമാപണം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കോടതിയെ അറിയിച്ചു. എന്നാൽ സ്വന്തം ചാനലിലൂടെ തെറ്റായ വാർത്ത നൽകിയിട്ട് മറ്റൊരു മാധ്യമത്തിലൂടെ ക്ഷമാപണം നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെറ്റായ വാർത്ത കണ്ട പ്രേക്ഷകരിലേക്ക് തന്നെ ക്ഷമാപണം എത്തണമെങ്കിൽ ചാനലിലൂടെ തന്നെയായിരുന്നു അത് നൽകേണ്ടിയിരുന്നത്. ഇതിലെ വീഴ്ച ചാനലിന്റെ ഭാഗത്തുനിന്നുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാക്കുന്നതെന്നും വിധിയിൽ പറയുന്നു.

ഇതോടെയാണ് സുകന്യയ്‌ക്ക് 10,00,500 രൂപ നഷ്ടപരിഹാരം നൽകാനുള്ള 2015ലെ വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചത്.

Tags: SukanyaSun TV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്യേഷ്ഠനും ഭാര്യയും ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു; കലാനിധി മാരനെതിരേ നിയമനടപടിയുമായി ദയാനിധി മാരൻ

കണ്ണൂരില്‍ നിന്നും തഴയപ്പെട്ട ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് എന്‍. സുകന്യ (ഇടത്ത്) പി.ജയരാജനെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ചുകൊണ്ടുള്ള മകന്‍ ജെയിന്‍രാജിന്‍റെ കുറിപ്പ് (വലത്ത്)
Kerala

പൊട്ടിത്തെറിച്ച് എന്‍.സുകന്യയും പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജും പത്മകുമാറും…സിപിഎമ്മിനുള്ളിലെ അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.