ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് എട്ടിന് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. കരാറുകാര്‍ക്ക് ക്ഷേമനിധി, ഇന്‍ഷുറന്‍സ്, ലൈസന്‍സ്, നിര്‍മ്മാണ വസ്തുക്കളുടെ അമിതമായ വിലക്കയറ്റം നിയന്ത്രിക്കുക, ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കയര്‍ കോര്പറേഷന് ചെയര്മാന് ആര്. നാസര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ജി. സാനു അദ്ധ്യക്ഷനാകും. കെ.ടി. മദനന്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, പി.ജെ. കുഞ്ഞപ്പന്, എം.എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: