ചേര്‍ത്തല: ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിനോട് അനുബന്ധിച്ച് ത്രിമാന നടന വിസ്മയമൊരുക്കി എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്. സപ്തംബര്‍ ആറിന് കണിച്ചുകുളങ്ങര ദേവീ ക്ഷേത്ര മൈതാനിയിലാണ് വിസ്മക്കാഴ്ച ഒരുക്കുന്നത്. ഗുരുവിന്റെ തത്വദര്‍ശനം വിളംബരം ചെയ്യുന്ന 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തിന് ഒരേ സമയം മൂന്ന് തരം ചുവടുകള്‍ ചലിപ്പിച്ചു കൊണ്ടുള്ള കലാരൂപമാണ് ഒരുക്കിയിട്ടുള്ളത്. പുരുഷന്മാര് കുത്തിയോട്ടച്ചുവടും സ്ത്രികള്‍ തിരുവാതിരച്ചുവടും കുട്ടികള്‍ക്ക് കുടമാറ്റത്തിന്റെ ചുവടുകളാണ് അവതരിപ്പിക്കുന്നത്. 750 സ്ത്രികളും 500 വീതം പുരുഷന്മാരും കുട്ടികളും പങ്കെടുക്കും. ഇവര്‍ക്ക് യൂണിയന്, ശാഖ തലത്തില്‍ പരിശീലനം നല്‍കും. ഗാനം രചിച്ചത് രാജീവ് ആലുങ്കലാണ്. സാബു പൊക്ലാശേരി, സ്വപ്ന ആര്യന്, ലൈസോണ മുരളി എന്നിവരാണ് പരിശീലകര്‍. ആറിന് രാവിലെ പത്തിന് കണിച്ചുകുളങ്ങര ഗുരുപൂജാ ഹാളില്‍ പരിശീലനത്തിന് തുടക്കമാകുമെന്ന് സെക്രട്ടറി കെ.കെ. മഹേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: