വിദ്വാന്മാരായ പുരുഷന്മാര്ക്ക് ഒരു ഗ്രന്ഥത്തിലേയ്ക്ക് താല്‍പ്പര്യം ജനിപ്പിക്കുന്നതിന് അനുബന്ധമായ ചതുഷ്ടകം കൂടിയേ തീരൂ. അവ യഥാക്രമം വിഷയം, അധികാരി, പ്രയോജനം സംബന്ധം എന്നിവയാകുന്നു. രാമായണത്തിലെ വിഷയം നിത്യശുദ്ധബുദ്ധമുക്ത സ്വരൂപമായ രാമതത്ത്വമാകുന്നു. ‘അധികാരി’ രാമനില്‍ അടിയുറച്ച ഭക്തിയുള്ളവനില്‍ അധികാരിയും പ്രയോജനം സര്‍വ്വദുഃഖ നിവൃത്തി നിരതാതിശയമായ അനന്തപ്രാപ്തിയാകുന്ന മോക്ഷവുമാകുന്നു. സംബന്ധം പ്രതിപാദ്യപ്രതിപാദവുമാകുന്നു.
അദ്ധ്യത്മരാമായണം ഭക്തി പ്രധാനമാണെന്ന് മുന്‍പ് തന്നെ സൂചിപ്പിക്കുകയുയുണ്ടായല്ലോ. അതിനുള്ള തെളിവുകള്‍ ഓരോ കാണ്ഡത്തില്‍നിന്നും സുഗമമായി ലഭിക്കുന്നതാണ്. വാദകഥാരൂപേണയാണ് ഈ ഇതിഹാസം രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓരോ കാണ്ഡങ്ങളില്‍നിന്നും അനവധി കഥാപാത്രങ്ങളേയും അവരുടെ ഭക്തിയേയും സുവ്യക്തമായി കാണാന്‍ സാധിക്കും. ബാലകാണ്ഡത്തില്‍ ഉമയും കൗസല്യയും വിശ്വാമിത്രനും അഹല്യയയും മാരീചന്, ഭാര്ഗ്ഗവരാമന് എന്നിവര്‍ ഭഗവാന്റെ ഭക്തൈശ്വര്യവീര്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ഭക്തശ്രേഷ്ഠന്മാരാണ്.
അപ്രകാരം തന്നെ അയോദ്ധ്യാകാണ്ഡത്തില്‍ നാരദന് ലക്ഷ്മണന്, സീത, ഗുഹന്, ഭരദ്വാജമുനി, വാല്മീകി, അത്രി താപസവരന്‍ എന്നിവരും ഉത്തമ ഭക്തന്മാര് തന്നെ. എന്നാല്‍ മഹാരണ്യപ്രവേശത്തില് വിരാധനും ശരഭംഗമുനിയും സുനിഷ്ണനും അഗസ്ത്യനും ജടായുവും കബന്ധനും ശബരിയും ഭഗവാന്റെ ഭക്തരാകുന്നു. ഭക്തിയോടുകൂടി ഒരു പുഷ്പമോ തോയമോ തനിക്ക് സമര്‍പ്പിച്ചാല്‍ തൃപ്തനാകുമെന്ന് ശ്രീകൃഷ്ണനരുളുമ്പോള് ശബരി എന്ന താപസവര്യയുടെ ഉച്ഛിഷ്ടവും ശ്രീരാമന് അമൃതോപമാകുന്നു. ശബരിയില്‍ പ്രീതനായ ഭഗവാന് മാതംഗശിഷ്യയായ ശബരിക്ക് നവവിധഭക്തിമാര്ഗ്ഗം ഉപദേശിക്കുന്നു. അവ യഥാക്രമം ശ്രവണം, കീര്‍ത്തനം, വിഷ്ണു സ്മരണം, പാദവേസനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയാകുന്നു. ഈ ഭാഗത്തില്‍ ഭഗവാന് സ്ത്രീ പുരുഷ ജാതി നാമ ആശ്രമാദികളല്ല തവ ഭജനത്തിന് കാരണം എന്ന് അനുശാസിക്കുകയും ഭക്തി ഒന്നൊഴിഞ്ഞാലും മറ്റൊന്നിനാലും മുക്തി വന്നുകൂടുകയില്ല എന്ന് നന്നായി സ്ഥാപിക്കുകയും ചെയ്യുന്നു. അതിനുദാഹരണമായി
”തീര്‍ത്ഥസ്നാനാദി
തപോദാന വേദാധ്യായന
ക്ഷേത്രോപവാസ
യാഗാദ്യാഖില കര്മ്മങ്ങളാല്
ഒന്നിനാലൊരുത്തനും
കണ്ടുകിട്ടുകയില്ലെന്നെ
മദ്ഭക്തികൊണ്ടൊഴിഞ്ഞൊരുന്നാളും.
ഇപ്രകാരം പറഞ്ഞും ഭഗവാന് മുക്തിവന്നീടുവാനായ്ക്കൊണ്ട് ഭക്തിസാധനം സംക്ഷേപിച്ചരുളിച്ചെയ്യുന്നു. അവയില്‍ പരമപ്രധാനമായത് സദ്ജന സംഗമവും പിന്നെ ത്വത് കഥാലാപം രണ്ടാമതും ഗുണേരണം മൂന്നാമതും ഭഗവദ്വചോവ്യാഖ്യാതത്ത്വം നാലാമതും ആചാര്യോപസനയും അഞ്ചാമത് പുണ്യശീലത്വവും കമനീയമവും ആറാമതു മന്ത്രോപാസന ഏഴാമതായിക്കൊണ്ടും അരുളിച്ചെയ്യുന്നു. ഇത്യാദിമാര്ഗ്ഗങ്ങളിലൂടെ അന്തഃകരണശുദ്ധി സമ്പാദിച്ച് സര്‍വഭൂതങ്ങളിലും ഈശ്വരത്വം ഉണ്ടാകുകയും സര്വൃഥാ ഈശ്വര ഭക്തന്മാരില് പരമാസ്തിഖ്യവും സകല ബാഹ്യപദാര്ത്ഥങ്ങളില് വൈരാഗ്യം ഭവിക്കുകയും ഈശ്വരനെ സര്വ്വലോകാത്മാവെന്നറിയുകയും ഈശ്വരതത്ത്വ വിചാരവുമാണ് ഒന്‍പതായി ഭഗവാന് ശബരിക്ക് അരുളിച്ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: