കൊല്ലം: അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ കോര്പറേഷന് അധികാരികള്‍ നീക്കംചെയ്തു. കോര്പറേഷന് കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. ചിന്നക്കട ബീച്ച്റോഡ് പിഡബ്ല്യുഡി ഓഫീസിന് മുന്നിലെ അപകടകരമായിനിന്ന മരവും മുറിച്ചുനീക്കി.
ചിന്നക്കടയിലും പരിസരപ്രദേശങ്ങളിലും ചെമ്മാന്‍മുക്ക്-കപ്പലണ്ടിമുക്ക് റോഡിന്റെ വശങ്ങളില് സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളും നീക്കി. ടെലഫോണ്‍-വൈദ്യുതിപോസ്റ്റുകളില്‍ വാഹനങ്ങള്‍ക്ക് പോകാന്‍ തടസം നില്ക്കുന്നരീതിയിലായിരുന്നു മിക്ക പരസ്യബോര്‍ഡുകളും. കോര്‍പറേഷന്റെ അനുമതി വാങ്ങാതെ ജനങ്ങള്‍ക്കു യാത്രാക്ലേശം സൃഷ്ടിക്കുന്നരീതില് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനാലാണ് ഇവ നീക്കംചെയ്തതെന്ന് മേയര്‍ അറിയിച്ചു. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: