ന്യൂദല്‍ഹി : യുദ്ധത്തിലൂടെയല്ല, ചര്‍ച്ചയിലൂടെ മാത്രമേ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കേന്ദ്രസര്‍ക്കാരിന്റെ വിദേശനിലപാടിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയായിരുന്നു സുഷമ സ്വരാജ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗം ക്ഷമയാണ്. ക്ഷമ നശിച്ചാല്‍ പ്രകോപനമുണ്ടാകും. പ്രശ്നപരിഹാരത്തിനായുള്ള ക്ഷമയാണ് നമുക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
ഏതു സമയത്തും യുദ്ധത്തിന് ഇന്ത്യന്‍ സേന തയാറാണ്. എന്നാല്‍ യുദ്ധം ഒന്നിനുമൊരു പരിഹാരമല്ല. നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കുന്നതാണ് വിവേകമെന്നു പറയുന്നത്. ദോക് ലായിലെ ചൈനയുടെ നടപടികളും നിലപാടും വലിയ ആശങ്കയാണുണ്ടാക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ കത്ത് ഉദ്ധരിച്ചാണ് പലപ്പോഴും അവര്‍ സംസാരിക്കുന്നത്. സമാധാനവും ചൈനയുമായുള്ള ശാന്തതയും വളരെ പ്രധാനമാണ്. ഉഭയകക്ഷി ചര്‍ച്ചയിലൂടെ അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സുഷമ സ്വരാജ് ആഞ്ഞടിച്ചു. ഇന്ത്യയുടെ നിലപാടു വ്യക്തമാകും മുന്‍പ് കൂടിക്കാഴ്ച നടത്തിയത് തെറ്റാണ്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. സര്‍ക്കാര്‍ നിലപാട് മനസിലാക്കേണ്ടിയിരുന്നുവെന്നും അവര്‍ വിമര്‍ശിച്ചു. സിക്കിം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വഷളായിരിക്കെയാണ് ചൈനീസ് അംബാസഡറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.
ആദ്യം വാര്‍ത്ത നിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വം ഒടുവില്‍ അത് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലായ് എട്ടിനാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: