എടത്വ: റീസര്‍വ്വേ നടപടികള്‍ക്ക് എടത്വ വില്ലേജില്‍ തുടക്കമാവുന്നു. പ്രാരംഭ നടപടിയുടെ ഭാഗമായി എടത്വായുടെ ലിത്തോ മാപ്പ് സെന്‍ട്രല്‍ സര്‍വ്വേ ഓഫീസില്‍ നിന്നും എടുത്തു.
ഐക്യകേരളം ഉണ്ടായശേഷം എടത്വ വില്ലേജില്‍ റീസര്‍വ്വേ നടന്നിട്ടില്ല. ഭൂവുടമകള്‍ക്കുണ്ടാകുന്ന നിരവധി വിഷയങ്ങള്‍ സംബന്ധിച്ച് കാലാകാലങ്ങളായി മാറിമാറി വരുന്ന ഗവണ്മെന്റിനോട് പരിഹാരം വേണമെന്നാവശ്യപ്പെട്ടിട്ടും ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടക്കാതെ പോവുകയായിരുന്നു.
പ്രശ്നത്തിന്റെ ഗൗരവം ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് എടത്വ വില്ലേജില്‍ റീസര്‍വ്വേ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടതാണെന്ന് വകുപ്പ് മന്ത്രി മനസ്സിലാക്കുകയും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യപ്രകാരം സര്‍വ്വേയുടെ നടപടി ആരംഭിക്കാന്‍ മന്ത്രി സര്‍വ്വേ ഡയറക്ടറോഡ് നിര്‍ദ്ദേശിക്കുകയുമായിരുന്നു. അതിന്റെ ഫലമായി നിലവില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ നടപടികള്‍ നിറുത്തിവെച്ച് എടത്വ വില്ലേജില്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.
നടപടി ക്രമങ്ങളുടെ ഭാഗമായി പോയിന്റ് മാര്‍ക്ക് ചെയ്ത് സ്റ്റോണ്‍ പ്ലാന്റിംഗ് നടത്തുകയും പിന്നീട് ജിപിഎസ് ഉപയോഗിച്ച് ഡേറ്റ എടുക്കുമ്പോള്‍ കിട്ടുന്ന കോഡിനേറ്റ് ആയ ഡബ്യൂജിഎസ് 84 കോഡിനേറ്റ് കണക്ട് ചെയ്ത് സാറ്റ് ലൈറ്റ് സംവിധാനത്തില്‍ വസ്തു ഉടമകളുടെ യഥാര്‍ത്ഥ ഭൂമി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കും.
പിന്നീട് നേരിട്ട് സര്‍വ്വേ നടപടികള്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അനധികൃതമായി പുറമ്പോക്ക് കയ്യേറിയ വസ്തുക്കളുടെയും കള്ളയാധാരങ്ങള് ഉണ്ടാക്കിയ വസ്തുക്കളുടെയും രേഖകള്‍ ജിപിഎസിലൂടെ കണ്ടുപിടിച്ച് മാര്‍ക്ക് ചെയ്യാനാകും.
ഇങ്ങനെ റീസര്‍വ്വേയുടെ നടപടിക്രമങ്ങള്‍ വ്യക്തമായും സുതാര്യമായും ചെയ്യാനാണുദ്ധേശിക്കുന്നതെന്ന് സര്‍വ്വേ ഡയറക്ടര്‍ കുട്ടനാട് റീസര്‍വേ സമിതി അംഗങ്ങളായ മോന്‍സി സോണി, പി.കെ. ബാലകൃഷ്ണന്, എന്‍. ദേവിദാസ്, ജോണ്സണ് എം. പോള്‍ എന്നിവരോട് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: