ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മേജറും സൈനികനുമാണ് ഷോപ്പിയാനിൽ വീരമൃത്യു വരിച്ചത്. സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ഇമാം ഷഹാബ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. രക്ഷപ്പെട്ട ഒരു ഭീകരനായി സൈന്യം തെരച്ചിൽ ശക്ത്മാക്കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിയിൽ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ലഷ്കർ ഇ തൊയ്ബ കമാൻഡർ അബു ദുജാനിയെയും കൂട്ടാളികളെയും സുരക്ഷസേന വധിച്ചത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ പലയിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: