പാതിരപ്പള്ളി: വഴിയില്‍ നിന്ന് കളഞ്ഞു കിട്ടിയ രണ്ട് ലക്ഷം രൂപ ഉടമസ്ഥന് നല്കി യുവാവ് മാതൃകയായി. ദേശീയ പാതയില്‍ പാതിരപ്പള്ളിയ്ക്ക് സമീപത്ത് നിന്നാണ് സണ്ണിയ്ക്ക് പണമടങ്ങിയ പൊതി കിട്ടിയത്. പാതിരപ്പള്ളിയില്‍ അപ്പ്ഹോള്‍സറി കടനടത്തുന്ന സണ്ണി പണവുമായി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെത്തി വിവരങ്ങള്‍ പറയുന്നതിനിടെ പണം നഷ്ടപ്പെട്ട പരാതിയുമായി കരുനാഗപ്പള്ളി സ്വദേശിയായ പോലീസുകാരനെത്തി. മലപ്പുറം വഴിക്കടവ് സ്റ്റേഷനിലെ പൊലീസുകാരനായ അരുണിന്റേതായിരുന്നു പണം. അമ്മയുടെ ചികിത്സാ ചിലവിനായി കടംവാങ്ങിയ പണവുമായി ബൈക്കില്‍ പോകുമ്പോഴാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടത്. പൊലീസ് വിശദമായ അന്വേഷണം നടത്തി പണം അരുണിന് മടക്കി നല്കി. പണം തിരിച്ച് കിട്ടിയ സന്തോഷത്തില്‍ രണ്ടായിരം രൂപ അരുണ്‍ സണ്ണിയ്ക്ക് പാരിതോഷികമായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: