ആലപ്പുഴ: അധികാരികളുടെ അനാസ്ഥ, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ളാസ്റ്റി ക്ക് മാലിന്യം കുന്നുകൂടുന്നു. പ്ളാസ്റ്റിക്ക് കവറുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രോഗികള്‍ക്ക് എത്തിക്കരുതെന്നാണ് ആശുപത്രി അധികൃതരുടെ ഉത്തരവ്.
ഇതെത്തുടര്‍ന്ന് പ്ളാസ്റ്റിക്ക് കിറ്റുകളില്‍ എത്തിക്കുന്നവ വാര്‍ഡുകള്‍ക്ക് മുന്നില്‍ തടയുകയും കിറ്റുകള്‍ അവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ബക്കറ്റുകളില്‍ നിക്ഷേപിക്കുകയുമാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന കിറ്റുകള്‍ കൂനപോലെയാക്കി ആശുപത്രി വളപ്പില്‍ തന്നെ കൂട്ടിയിട്ട് കത്തിക്കുകയാണ്.
എന്നാല്‍ ആശുപത്രി മാലിന്യ മുക്തമാക്കാനാണ് വാര്‍ഡുകളിലേക്ക് എത്തിക്കുന്ന ഭക്ഷണ പൊതി സുരക്ഷ ജീവനക്കാര്‍ തടയുന്നതിന്റെ കാരണമായി അധികാരികള്‍ ചൂണ്ടി കാട്ടുന്നത്, ഈ സാഹചര്യത്തിലാണ് പ്ളാസ്റ്റിക് കത്തിച്ച് ആശുപത്രി അധികൃതര്‍ പ്ളാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് വിവാദമാകുന്നത്.
ആശുപത്രിയില്‍ മാലിന്യം സംസ്കരിക്കാന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മോര്‍ച്ചറിയില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ സമീപത്തെ കാപ്പിത്തോട്ടിലേക്കാണ് പലപ്പോഴും ഒഴുക്കിവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: