Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗ്രാമീണമേഖലയില്‍ ഹോട്ട് സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 11:13 pm IST
in Business

തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാമീണമേഖലയിലുള്ള 1070 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ആറു മാസത്തിനകം ബിഎസ്എന്‍എല്‍ 4 ജി വൈഫൈ പ്ലസ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് പ്രതിമാസം നാലു ജിബി ഡാറ്റവരെ ഇതിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഹോട്ട്‌സ്‌പോട്ടിന്റെ നൂറുമീറ്റര്‍ ചുറ്റളവിലാണ് ഡാറ്റ സേവനം ലഭ്യമാവുക. കേന്ദ്രസര്‍ക്കാരിന്റെ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നുള്ള സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തുടക്കം കുറിച്ചു. അടുത്ത ജനുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാകും. ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍, ഡയറക്ട് സെല്ലിംഗ് ഏജന്റുകള്‍, റീട്ടെയിലര്‍മാര്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. സംസ്ഥാനത്ത് ഇതുവരെ ആറുലക്ഷത്തിലേറെ പേര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ജില്ലാ പോലീസ്, കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് സിസിടിവി ക്യാമറ നിരീക്ഷണ സംവിധാനം ഒരുക്കുന്ന പദ്ധതിയും ബിഎസ്എന്‍എല്‍ നടപ്പിലാക്കും. ഇത് പ്രവര്‍ത്തനക്ഷമമാവുന്നതോടെ കണ്‍ട്രോള്‍ റൂമിലിരുന്ന് നഗരം മുഴുവന്‍ നിരീക്ഷിക്കാനാകും. ബിഎസ്എന്‍എല്ലിന് കേരള സര്‍ക്കിളില്‍ 96 ലക്ഷം മൊബൈല്‍ വരിക്കാരുണ്ട്. ഇത് ഒരു കോടിയാക്കാന്‍ പ്രത്യേക ബിഎസ്എന്‍എല്‍ മേളകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെ തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ 4 ജി സേവനം ലഭ്യമാകും.

ലക്ഷദ്വീപിലെ മൊബൈല്‍ വികസനത്തിനായി 10 പുതിയ ടവറുകള്‍ കൂടി സ്ഥാപിക്കും. ഇപ്പോള്‍ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, അഗത്തി ദ്വീപുകളില്‍ മാത്രമേ 3 ജി കവറേജ് ലഭ്യമുള്ളൂ. ഈ ഒക്ടോബറോടെ ലക്ഷദ്വീപിലെ 3 ജി ടവറുകളുടെ എണ്ണം 5 ല്‍ നിന്ന് 17 ആയി ഉയര്‍ത്തും.

ബിഎസ്എന്‍എല്‍ കേബിള്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ സേവനമെത്തിക്കും. ഈ സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 39242 ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗപ്പെടുത്തി ബിഎസ്എന്‍എല്ലിലേക്കു പുതുതായി കടന്നുവന്നു.

കഴിഞ്ഞ ആഴ്ച ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് ശൃംഖലയില്‍ നടന്ന വൈറസ് ആക്രമണവുമായി ബന്ധപ്പെട്ട് 20,000 പരാതികളാണ് ലഭിച്ചത്. ഇതില്‍ ഒട്ടുമുക്കാലും പരിഹരിച്ചു. 5000 പരാതികള്‍ ബാക്കിയുണ്ട്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ബെംഗളൂരുവിലെ സെര്‍വറില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. കോടതിവിധി ലംഘിച്ച് 27 ന് സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.