Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മട്ടന്നൂരില്‍ ഇടതുപക്ഷം പരാജയഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:52 pm IST
inKannur

മട്ടന്നൂര്‍: കഴിഞ്ഞ 20 വര്‍ഷമായി മട്ടന്നൂര്‍ നഗരസഭാഭരണം നടത്തിയ ഇടതുപക്ഷം പരാജയഭീതിയില്‍. ഇക്കുറി ഭരണമാറ്റമുണ്ടാകുമെന്ന സൂചനയാണ് കഴിഞ്ഞദിവസം മന്ത്രി ശൈലജ നടത്തിയ വികസന വാഗ്ദാനങ്ങളെന്നും ആരോപണമുണ്ട്. ജില്ലയിലെ പ്രധാന നഗരസഭകളിലൊന്നാണ് മട്ടന്നൂര്‍. എന്നാല്‍ അടിസ്ഥാനസൗകര്യമേഖലകളിലും കാര്‍ഷികമേഖലകളിലും വ്യാവസായികമേഖലകളിലും ഇവിടെ എടുത്തുപറയാവുന്ന യാതൊരു വികസന പ്രവൃത്തിയും നടന്നിട്ടില്ല. മട്ടന്നൂര്‍ ടൗണ്‍, ഉരുവച്ചാല്‍ തുടങ്ങിയ ടൗണുകള്‍ ഒഴികെ ബാക്കി പ്രദേശങ്ങളെല്ലാം ഗ്രാമീണമേഖലകളാണ്. ഈ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ണമായും ഇടത് ഭരണത്തില്‍ മുരടിച്ചിട്ടുളളത്. ഇത് തിരിച്ചറിഞ്ഞതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം അയ്യല്ലൂരില്‍ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി ശൈലജ സംസ്ഥാനത്ത് ചിങ്ങം 1 ന് 34 കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് കാരണം. തെരഞ്ഞെടുപ്പ്ചട്ടം ലംഘിച്ചാണ് മന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷവും നഗരസഭയുടെ ഭരണം നടത്തിയത് മന്ത്രിയുടെ ഭര്‍ത്താവാണ്. എന്നിട്ടും പുതിയ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമായിരിക്കും എല്‍ഡിഎഫിന്റെ വിജയമെന്നാണ് പറഞ്ഞത്. ഇതില്‍ നിന്നുതന്നെ നഗരസഭയിലെ എല്‍ഡിഎഫ് ഭരണം ദയനീയ പരാജയമാണെന്ന് പാര്‍ട്ടി നേതൃത്വവും തിരിച്ചറിഞ്ഞുകഴിഞ്ഞു എന്ന് മനസ്സിലാക്കാം.

നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. മിക്ക അംഗണവാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളില്ല. ഉള്ളവയാകട്ടെ പരിതാപകരമായ അവസ്ഥയിലാണ്. രൂക്ഷമായ ജലക്ഷാമം മൂലം കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. രണ്ട് പുഴകള്‍ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന അപൂര്‍വ്വം നഗരസഭകളിലൊന്നാണ് മട്ടന്നൂര്‍. എന്നിട്ടും ഇവിടെയുള്ള വെള്ളം കാര്‍ഷികാവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ നഗരസഭാ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. കൃഷിയിടങ്ങള്‍ വരണ്ടുണങ്ങി വ്യാപകമായ നാശനഷ്ടമാണ് വര്‍ഷം തോറും ഉണ്ടാകുന്നത്. നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണെങ്കിലും ഇത് മുന്നില്‍ക്കണ്ട് യാതൊരു വികസന പദ്ധതികളും നഗരസഭ നടപ്പിലാക്കിയിട്ടില്ല. മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളൊന്നും നഗരസഭയില്‍ നിലവിലില്ല. ഡ്രെയിനേജുകള്‍ അതത് സമയത്ത് വൃത്തിയാക്കാത്തതിനാല്‍ ചീഞ്ഞുനാറുകയാണ്.

മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രി അടിസ്ഥാന സൗകര്യങ്ങലില്ലാതെ ശ്വാസം മുട്ടുകയാണ്. പേരിനുമാത്രമാണ് ഇവിടെ ഡോക്ടര്‍മാരുളളത്. കിടത്തിച്ചികിത്സയും അത്യാവശ്യക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ആശുപത്രിയില്‍ പ്രസവ ചികിത്സ നിലച്ചിട്ട് വര്‍ഷങ്ങളായി. സ്വന്തം നാട്ടുകാരി ആരോഗ്യമന്ത്രിയായിട്ടുപോലും ഇതിന് മാറ്റം വരാത്തത് നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വകാര്യ, സഹകരണ ആശുപത്രികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ അവശ്യസൗകര്യങ്ങളൊരുക്കാതെ ശ്വാസം മുട്ടിക്കുന്നതെന്നും ആരോപണമുണ്ട്.

നഗരസഭാ ബസ് സ്റ്റാന്റിന്റെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. ഇവിടെ ബസ്സുകള്‍ക്ക് ആവശ്യമായ പാര്‍ക്കിങ്ങ് സൗകര്യങ്ങളില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബസ് സ്റ്റാന്റില്‍ സൗകര്യമില്ലാത്തത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബസ് സ്റ്റാന്റിലെ കക്കൂസ്, മൂത്രപ്പുരകള്‍ അടിച്ചിട്ടിട്ട് മാസങ്ങളായി. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കായി അനുവദിച്ച വീടുകളുടെ ഫണ്ട് ഉപയോഗിച്ച് ഫ്‌ളാറ്റ് നിര്‍മ്മിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഉദ്ഘാടനത്തിനെത്തിയ മന്ത്രിതന്നെ നഗരസഭയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. 20 വര്‍ഷം ഭരിച്ച് വികസന മുരടിപ്പിന് കാരണക്കാരായ എല്‍ഡിഎഫിനെ ഇക്കുറി ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ആകെയുള്ള 35 ല്‍ 32 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പല കേന്ദ്ര പദ്ധതികളും നടപ്പിലാക്കാന്‍ പോലും തയ്യാറാകാത്ത ഈ ഭരണസമിതിയെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

Astrology

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയതെന്ന് ഐതീഹ്യം

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.