ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ് ബൗളര്‍മാരില്‍ ഇന്ത്യന്‍ ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു. രംഗന ഹെറാത്തിനെ പിന്തള്ളി ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
ബാറ്റ്‌സ്മാന്മാരില്‍ നായകന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ മുന്നില്‍, നാലാമത്. ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനം ഓപ്പണര്‍ ശിഖര്‍ ധവാനെ മുപ്പത്തിയൊമ്പതില്‍ നിന്ന് ഇരുപത്തിയൊന്നിലെത്തിച്ചു.
ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന പട്ടികയില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഇരുപത്തിമൂന്നാം സ്ഥാനത്തുള്ള മുഹമ്മദ് ഷാമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ പിന്നെ മുന്‍പിലുള്ളത്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനാണ് ഒന്നാമത്. ജഡേജ, അശ്വിന്‍ എന്നിവര്‍ തുടര്‍ സ്ഥാനങ്ങളില്‍.
















