ന്യൂദല്‍ഹി: പാചകവാതകത്തിന് പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. അനര്‍ഹര്‍ക്ക് സബ്‌സിഡി നല്‍കില്ലെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി രാജ്യസഭയില്‍ വക്തമാക്കി.
പ്രധാനമന്ത്രി ഉജ്ജ്വല യോജ്‌ന പദ്ധതി പ്രകാരമുള്ള സബ്‌സിഡിയാണ് തുടരുക. കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് എല്‍പിജി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും പെട്രോളിയം മന്ത്രി അറിയിച്ചു.
തിങ്കളാഴ്ചയാണ്, അടുത്ത വർഷം മാർച്ചോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14.2 കിലോ പാചകവാതക സിലിണ്ടറുകള്‍ക്ക് ഒറ്റവിലയാകുമെന്ന് ധർമേന്ദ്ര പ്രധാൻ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചത്. ഇതിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി വിശദീകരണം നല്‍കിയത്.
പ്രതിമാസം നാലു രൂപ വീതം ഉയര്‍ത്തി 2018 മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ മാത്രം വിപണിയിലിറക്കുമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചത്.
















