തലശ്ശേരി: കേന്ദ്രീയ വിദ്യാലയങ്ങളിലെ സംസ്‌കൃത പഠനവുമായി ബന്ധപ്പെട്ട് കെ.കെ.രാഗേഷ് എംപിയുടെ പ്രസ്ഥാവന അടിസ്ഥാന രഹിതവും പ്രതിഷേധാര്‍ഹവുമാണെന്ന് ഭാഷാധ്യാപക സംരക്ഷണ സമിതി സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ജ്ഞാന ഭണ്ഡാരവും പൈതൃക ഭാഷയുമായ സംസ്‌കൃതത്തെ സവര്‍ണ വരേണ്യഭാഷ എന്നധിക്ഷേപിച്ചത് അറിവില്ലായ്‌മ കൊണ്ടാണെങ്കില്‍ പ്രസ്ഥാവന പിന്‍വലിക്കാനുള്ള മാന്യത കാട്ടാന്‍ തയ്യാറാവണം. കേന്ദ്രീയ വിദ്യാലയത്തില്‍ മലയാള പഠനം ആവശ്യപ്പെടാന്‍ വേണ്ടി സംസ്‌കൃതത്തെ ഇകഴ്‌ത്തിയത് അനുചിതമായെന്ന് ഭാഷാധ്യാപക സംരക്ഷണ സമിതി സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. ടി.വി.ശ്രീകുമാര്‍ (സംസ്ഥാന പ്രസിഡണ്ട് ) അധ്യക്ഷത വഹിച്ചു., രാകേഷ്.കെ, ഹമീദ് റഹ്മാന്‍ (ജന:സെക്രട്ടറിമാര്‍) എന്നിവര്‍ സംസാരിച്ചു.
















