കുമളി: സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസില്‍ തേക്കടിയില്‍ നടത്തിയ ഉല്ലാസയാത്ര വിവാദത്തില്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള പ്രദേശത്തേയ്‌ക്ക് ബസില്‍ ആളുകളെ ബോട്ടിങിനായി തേക്കടിയില്‍ എത്തിച്ച സംഭവമാണ് വിവാദമായത്. അടുത്തിടെ ഉണ്ടായ ഹരിത കോടതി ഉത്തരവിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ തേക്കടി ബോട്ട് ലാന്റിങിലേക്ക് പ്രവേശിക്കുന്നതിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ത്താല്‍ ദിനമായ ഞായറാഴ്ചയാണ് അറുപതോളം ആളുകള്‍ ഉള്‍പ്പെട്ട സംഘത്തെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തേക്കടിയില്‍ എത്തിച്ചത്. കുമളി-എറണാകുളം റൂട്ടില്‍ സര്‍വ്വ
ീസ് നടത്തുന്ന സ്വകാര്യ ബസിലായിരുന്നു യാത്ര.
തമിഴ്‌നാട് അംഗന്‍വാടി വര്‍ക്കേഴ്‌സ് യുണിയന്‍ സംസ്ഥാന പഠന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളാണ് ലോക്കല്‍ സെക്രട്ടറി സ്വയം ഓടിച്ച റൂട്ട് ബസില്‍ തേക്കടി ബോട്ട് ലാന്റിങില്‍ എത്തിയത്. അധികൃതരുടെ ആവശ്യ പ്രകാരമാണ് സ്വകാര്യ ബസ് തേക്കടിയിലേക്ക് കടത്തി വിട്ടതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിന്റെ പേരില്‍ നാട്ടുകാരുടെ വാഹനങ്ങള്‍ പോലും ചെക്ക്‌പോസ്റ്റില്‍ തടഞ്ഞു നിര്‍ത്തി തിരിച്ചയക്കുമ്പോഴാണ് പാര്‍ട്ടിക്കാരെ പ്രീതിപ്പെടുത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമം ലംഘിച്ചത്.
















