ഇംഫാല്‍: മണിപ്പൂരില്‍ വെള്ളിയാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി ഉപമുഖ്യമന്ത്രി വൈ. ജോയ്‌കുമാര്‍. ഗുരുതരാവസ്ഥയിലായ 20 പേര്‍ ചികിത്സയിലാണെന്നും ഇംഫാലില്‍ ഓനം ശോംബുഗില്‍ നിന്ന് 70 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ജോയ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടു അബു കമിനെയും അബുവിന്റെ അമ്മ ബിന കമിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായും ജോയ്‌കുമാര്‍ അറിയിച്ചു.
കോണ്‍ഗ്രസ് എംഎല്‍എ കെ. മെഗാചന്ദ്രയുടെ ചോദ്യത്തിനു മറുപടിയായി ആണ് ജോയ്‌കുമാര്‍ ഇക്കാര്യം സഭയില്‍ അറിയിച്ചത്. ജോലിയില്‍ വീഴ്ച വരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയും പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും മെഗാചന്ദ്ര ആവശ്യപ്പെട്ടു.
















