ബംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടി ബംഗളൂരുവിന് സമീപമുള്ള ആഡംബര ഹോട്ടലില്‍ ഒളിപ്പിച്ചിരിക്കുന്ന എംഎല്‍മാര്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെ സഹായം തേടുന്നു. തങ്ങളെ സുരക്ഷിതരായി വിട്ടിലെത്തിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി പക്ഷത്തേയ്‌ക്ക് പോകുമോ എന്ന ആശങ്കയിലാണ് 42 കോണ്‍ഗ്രസ് എംഎല്‍എമാരെ ആഡംബര ഹോട്ടലില്‍ ഒളിപ്പിച്ചിരിക്കുന്നത്.
മരണഭയവും ജീവിതത്തെ കുറിച്ചോര്‍ത്തുള്ള ഭയവും തങ്ങളെ വേട്ടയാടുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് ശക്തിസിങ് എല്ലാം വോട്ടിന് വേണ്ടിയാണെന്നും വിമര്‍ശിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേല പാര്‍ട്ടി വിട്ടതോടെയാണ് ഗുജറാത്ത് കോണ്‍ഗ്രസ് വെല്ലുവിളി നേരിട്ട് തുടങ്ങിയത്.
വഗേല രാജിവെച്ചതിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ചിരുന്നു. ഇവരില്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. ഇതാണ് കോണ്ഗ്രസിനെ ആശങ്കയിലാഴ്‌ത്തിയതും എംഎല്‍എമാരെ ഒളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിലേയ്‌ക്ക് വഴിവച്ചതും.
















