ന്യൂദല്‍ഹി: ദളിത് പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനങ്ങളില്‍ അഞ്ച് റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വീതം തുടങ്ങാന്‍ കേന്ദ്ര പദ്ധതി.
എന്നാല്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തിനുശേഷം സ്‌കൂളുകളുടെ നടത്തിപ്പും ഫണ്ടും സംസ്ഥാനങ്ങള്‍ വഹിക്കണം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ദളിത് പെണ്‍കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയമാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ദളിത് വിഭാഗങ്ങള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി ഏറെ പിന്നിലാണ.് ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യപ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന നടപടിക്ക് തുടക്കം കുറിക്കുന്നത്. ദളിത് ജനസംഖ്യ കൂടുതലുള്ള അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്.
ആറു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലാണ് ബോര്‍ഡിങ് സൗകര്യം ഒരുക്കുന്നത്. 70 ശതമാനം സീറ്റുകള്‍ എസ്‌സി വിഭാഗത്തിനും ബാക്കി ഒബിസി, ജനറല്‍ വിഭാഗങ്ങള്‍ക്കും നല്‍കും. 2.50 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരുടെ കുടുംബാംഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനം.
















