ചെന്നൈ: മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സ്മാരകത്തില്‍ മുന്നില്‍ വെച്ചിരിക്കുന്ന ഭഗവദ്ഗീത എടുത്തുമാറ്റി പകരം തിരുക്കൂറള്‍ വെയ്‌ക്കണമെന്ന് തമിഴ് രാഷ്‌ട്രീയ പാര്‍ട്ടികള്‍.
മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ജനറല്‍ സെക്രട്ടറി വൈകോ, വിടുതൈല ശിരുത്തൈകള്‍ കക്ഷി (വിസികെ) അധ്യക്ഷന്‍ തിരുമാളവന്‍ എന്നിവരാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
കലാം വീണ വായിക്കുന്ന പ്രതിമക്കു മുന്നിലാണ് ഭഗവദ്ഗീത വെച്ചിരിക്കുന്നത്. കലാം ഒരു തമിഴനായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഭഗവത്ഗീതയെക്കാളും എന്തുകൊണ്ടും തിരുവള്ളുവര്‍ രചിച്ച ലോകപ്രശസ്തമായ തിരുക്കുറളാണെന്നുമാണ് വൈകോ ആരോപിക്കുന്നത്.
കലാം ഒരു മുസ്ലീം ആണെന്നും അതുകൊണ്ടുതന്നെ ഭഗവദ്ഗീത വെയ്‌ക്കുന്നതിലൂടെ മുസ്‌ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നുമാണ് തിരുമാളിന്റെ വാദം.
















