ആലപ്പുഴ: അധികാരവും, അക്രമവും ഉപയോഗിച്ച് ബിജെപിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന സിപിഎമ്മിന്റെ ശവപറമ്പായി കേരളം മാറുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍. പിണറായി ഭരണത്തില്‍ സിപിഎമ്മിന്റെ അക്രമത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സാംസ്‌ക്കാരിക നായകന്മാരുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സമീപനം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരെയും അക്രമിക്കുന്ന സിപിഎമ്മിന്റെ ശൈലി അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും. സിപിഎം ഗുണ്ടകള്‍ ബിജെപി ഓഫീസ് അക്രമിക്കുമ്പോള്‍ നിഷ്‌ക്രിയരായി നിന്ന പോലീസ് പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിന്റെ സൂചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന ഓഫീസ് അക്രമിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയുകയും അതിലെ ഗൂഡാലോചനയും പുറത്ത് കൊണ്ട് വരാന്‍ ശക്തമായ അന്വേഷണം ഉണ്ടാകണമെന്നും സോമന്‍ ആവശ്യപ്പെട്ടു.
















