അരൂര്‍: എഴുപുന്നയില്‍ ആറു പേരെ വളര്‍ത്തു നായ കടിച്ചു. മൂന്നു പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എഴുപുന്ന പഞ്ചായത്തില്‍ കൊച്ചുചക്കാല വിക്രമന്‍ (57), നടീപ്പുറത്ത് ആനന്ദന്‍ (53), മുക്കുവന്‍തറ സന്തോഷ് (48). കളത്തില്‍ സുജിത്തിന്റെ മകള്‍ സരയു കൃഷ്ണ (6), കളത്തില്‍ രാജേഷിന്റെ മകന്‍ ഭാഗ്യനാഥ് (7), കൊച്ചുമുറി ടോണിയുടെ മകന്‍ അഭിലാഷ് (11) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പട്ടിയെ പിന്നീട് കൊന്നു. പേവിഷ ബാധയുള്ള മറ്റൊരു പട്ടി ഈ വളര്‍ത്തു നായയെ കടിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. പരിഭ്രാന്തിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. രണ്ട് ആട്ടിന്‍കുട്ടികളെയും ഒരു പശുവിനെയും നായ കടിച്ചിട്ടുണ്ട്.
















