Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഈ ജീവിതങ്ങള്‍ പരേതര്‍ക്കു വേണ്ടി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 06:30 pm IST
inVaradyam

പ്രദീപ്കുമാറും അജിത്കുമാറും സുനില്‍കുമാറും വെസ്റ്റ്ഹില്ലില്‍ ബി.ജി. റോഡിലെ ശ്മശാനത്തില്‍

യാത്രയാണ് ഓരോ മനുഷ്യജീവിതവും, നിരന്തരമായ യാത്ര… യാത്രകളോരോന്നും അനിശ്ചിതമാണ്. കുറിച്ചിട്ട വഴികളിലൂടെയല്ല പല യാത്രകളും. പ്രാരബ്ധങ്ങള്‍ പേറി ഓരോ ജീവിതവും ആയുസ്സിലുടനീളം യാത്രയിലാവും. അനിശ്ചിതമെങ്കിലും പലപ്പോഴും പരിചിതമായ വഴികളിലൂടെയാവും പ്രയാണങ്ങള്‍.പക്ഷേ, അനിശ്ചിത യാത്രകള്‍ക്കൊടുവില്‍ സുനിശ്ചിതമായ ഒരു യാത്രയുണ്ട് ഏതൊരാള്‍ക്കും. എന്നാല്‍, അപരിചിതമായ വഴിയിലേക്ക്, ഇനിയെന്തെന്നറിയാതെ, ഈ യാത്രകള്‍ക്കിടയിലെ ദൂരം മാത്രമാണ് മനുഷ്യന്റെ ജീവിതം.

ആരും ഇഷ്ടപ്പെടാത്ത ഈ യാത്രയ്‌ക്ക് മനുഷ്യന്‍ പേരിട്ടു, മരണം. എന്നാല്‍ യാത്ര തുടരുന്നവര്‍ക്കിടയില്‍ കുറേ ജീവിതങ്ങളുമുണ്ട്. സമൂഹം ഇവരെ ചിലപ്പോള്‍ ചണ്ഡാലനെന്ന് വിളിച്ചേക്കാം. പക്ഷേ യാത്ര തുടരുന്നവര്‍ക്കിടയില്‍ കാവലാളായി…. ‘നിത്യശാന്തി’ ഒരുക്കുന്ന പൊതുശ്മശാനങ്ങളിലെ കാര്‍മ്മികര്‍….

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ബി.ജി. റോഡില്‍ പെരിച്ചുവളപ്പില്‍ വീട്ടില്‍ അജിത്കുമാറും പ്രദീപ്കുമാറും സുനില്‍കുമാറും വര്‍ഷങ്ങളായി പരേതാത്മാക്കള്‍ക്ക് മറ്റൊരു ലോകത്തേയ്‌ക്ക് വഴിയൊരുക്കി സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥം തേടുകയാണ്. ഓരോ ചിതയൊരുക്കുമ്പോഴും അടുത്തതാരെന്ന് ഒരു നിശ്ചയവുമുണ്ടാവില്ല. എല്ലാവരെയും സ്‌നേഹിക്കാനാണ് സഹോദരങ്ങളായ അവരെ അച്ഛന്‍ പഠിപ്പിച്ചത്.

ഈ സഹോദരങ്ങള്‍ക്കിത് അച്ഛന്‍ കാട്ടിക്കൊടുത്ത വഴിയാണ്, അച്ഛന്‍ കൈമാറിയ കര്‍മ്മമാണ്. കെ.വി.ശങ്കരന് തന്റെ മക്കള്‍ക്ക് കൈമാറാനുണ്ടായിരുന്നത് യാത്ര തുടരുന്നവര്‍ക്കിടയിലെ ജീവിതമായിരുന്നു. അച്ഛന്റെ ജീവിതവും ഇതു തന്നെയായിരുന്നു, ജീവിത സന്ദേശവും. പരിഭവമില്ലാതെ മക്കള്‍ അച്ഛന്‍ ഏല്‍പ്പിച്ച പുണ്യകര്‍മ്മത്തിലൂടെ ഇപ്പോള്‍ ജീവിതയാത്രയുടെ കാണ്ഡങ്ങള്‍ പിന്നിടുന്നു. എത്രയോ ജീവിതങ്ങള്‍ ഇവിടെ വന്നു പോയി, പണ്ഡിതന്മാരുണ്ട് ഇക്കൂട്ടത്തില്‍, പാമരന്മാരുണ്ട്, ജീവിതത്തില്‍ ഒട്ടേറെ വെട്ടിപ്പിടിച്ചവര്‍, ഒന്നും സമ്പാദിക്കാതെ ദുരിതപൂര്‍ണ ജീവിതം നയിച്ചവര്‍… പക്ഷേ സുനിശ്ചിത യാത്രയില്‍ ഇവരെല്ലാം സമന്മാര്‍, ആരും ഒന്നും നേടിയിട്ടില്ല, ഒന്നുമില്ലാതെ മടങ്ങുന്നവര്‍.

അജിത്കുമാര്‍ അച്ഛന്റെ കൈപിടിച്ച് പത്താം വയസ്സില്‍ ചുടലപ്പറമ്പിലേയ്‌ക്കെത്തി. ബി.ജി. റോഡില്‍ വെസ്റ്റ്ഹില്ലിലാണ് കോഴിക്കോട് കോര്‍പറേഷന്റെ ശ്മശാനം. പരേതാത്മാക്കള്‍ക്കിടയിലെ ജീവിതം ആദ്യമാദ്യം ഭയപ്പെടുത്തുന്നതായിരുന്നു. കറുത്ത പുകച്ചുരുള്‍ രാത്രിസ്വപ്‌നങ്ങളില്‍ നിറഞ്ഞു. ഈ പുകച്ചുരുളിനിടയിലൂടെ ഓരോ മനുഷ്യരും ഉയരത്തില്‍ പോകുന്നത് സ്വപ്‌നങ്ങളില്‍ കണ്ട് ഭയന്നു നിലവിളിച്ചു. അച്ഛന്‍ ഈ ജോലിയിലെ നന്മ ഓരോ ദിവസവും സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്നപ്പോള്‍ പരേതാത്മാക്കളെ സ്‌നേഹിച്ചു തുടങ്ങി.

ഇവര്‍ക്കിത് ജീവിത മാര്‍ഗ്ഗമാണ്. വരുമാനം ഏറെയില്ലെങ്കിലും കുടുംബം പോറ്റാന്‍ ശങ്കരന്റെ മക്കള്‍ ചിതയൊരുക്കല്‍ കര്‍മ്മം തുടരുന്നു. ഒരു ചിതയൊരുക്കിയാല്‍ ആയിരം രൂപ മുതല്‍ ആയിരത്തിയഞ്ഞൂറ് രൂപ വരെ ലഭിക്കാറുണ്ട്. പക്ഷേ ഇതിന് ചെലവാകുന്ന തുക കഴിഞ്ഞാല്‍ മിച്ചം പിടിക്കാന്‍ ഒന്നും തന്നെ ലഭിക്കാറില്ലെന്ന് അജിത്കുമാര്‍ പറയുന്നു. അച്ഛന്‍ ശങ്കരന്‍ കാട്ടിത്തന്ന പാത തുടരുമ്പോഴും തങ്ങളുടെ മക്കളെ ഇതിലേക്ക് കൊണ്ടുവരാന്‍ ഇവരാരും ആഗ്രഹിക്കുന്നില്ല. എങ്കിലും പ്രദീപിന്റെ മക്കള്‍ ചെറിയ സഹായങ്ങളുമായി എത്താറുണ്ട്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി ഉയരങ്ങളില്‍ എത്തിക്കണം. തങ്ങള്‍ക്കുണ്ടായ കഷ്ടതകള്‍ മക്കള്‍ക്കുണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.

ശ്മശാനത്തിലെ ചിതയൊരുക്കലിന് സമയ ക്ലിപ്തതയില്ല. ബന്ധുക്കളും സ്‌നേഹിതരും അയല്‍വാസികളും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്ന ചടങ്ങുകള്‍ക്ക് പോലും പങ്കെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ അതിനേക്കാള്‍ ഏറെ മനസ്സിനെ വേദനിപ്പുക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിതയൊരുക്കലിനിടയിലാണ് ഒരു ദിവസം അച്ഛന് രോഗം മൂര്‍ച്ഛിച്ച വിവരം അറിയുന്നത്. എന്നാല്‍ പാതിവഴിയില്‍ നിര്‍ത്തി പോകാന്‍ പറ്റാത്ത ജോലിയാണല്ലോ ഇത്. അപരിചിതനു വേണ്ടിയായിരുന്നു ചിതയൊരുക്കലെങ്കിലും ചടങ്ങ് മുഴുമിപ്പിക്കാതിരിക്കാന്‍ മനസ്സനുവദിച്ചില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച അച്ഛന്റെ അവസ്ഥ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ചിതയൊരുക്കല്‍ കര്‍മ്മത്തിന് സാക്ഷിയാകാന്‍ വന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചടങ്ങ് പൂര്‍ത്തിയാക്കി വീട്ടിലേയ്‌ക്ക് തിരിച്ചത്. ജീവിത യാത്രയില്‍ ഇത് ഏറെ ദു:ഖിപ്പിച്ച അനുഭവമായിരുന്നു. അടുത്ത ബന്ധുക്കള്‍ക്കുപോലും തങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ കഴിയാറില്ല. ഉറ്റവരുടെ പരിഭവങ്ങളാണ് പലപ്പോഴും ബാക്കിയാവുന്നത്.

ശ്മശാനത്തിലെ ചടങ്ങുകള്‍ക്ക് സമയക്ലിപ്തത ഏര്‍പ്പെടുത്തണമെന്ന് അജിത് പറയുന്നു. ചിതയൊരുക്കല്‍ എന്നത് സമൂഹത്തില്‍ മോശപ്പെട്ട തൊഴിലാണെന്ന തോന്നലുള്ളതിനാല്‍ ഇപ്പോള്‍ പകരത്തിന് സഹായികളേയും കിട്ടാനില്ല. വാര്‍ദ്ധക്യത്തിന്റെ വിഷമതകള്‍ അനുഭവിക്കുമ്പോള്‍ കൈത്താങ്ങാകാന്‍ സര്‍ക്കാരിന്റെ സഹായവും ഇല്ലെന്ന വസ്തുത ഇവരെ അലട്ടുന്നു. മറ്റു പല മേഖലയിലും നല്‍കിവരുന്ന സഹായം ഈ രംഗത്തെ അവഗണിക്കപ്പെടുന്നവര്‍ക്കുകൂടി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.