കൊല്ലം: ശബരീശസന്നിധിയിലേക്ക് നിറപുത്തരിയുമായി ഇന്ന് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍നിന്നും ഘോഷയാത്ര പുറപ്പെടും. നാളെ രാവിലെ ആറിനാണ് നിറപുത്തരി. തമിഴ്നാട്ടില്‍ ദേവസ്വം ബോര്‍ഡ് ഭൂമിയില്‍ വിളയിച്ച നെല്‍ക്കതിരാണ് അച്ചന്‍കോവിലില്‍ എത്തിക്കുന്നത്. അലങ്കരിച്ച വാഹനത്തില്‍ ആഘോഷമായി വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് വൈകിട്ട് നാലിന് പമ്പയിലെത്തുക. അവിടെനിന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വ്രതംനോറ്റ അയ്യപ്പഭക്തര്‍ നെല്ക്കതിര്കെട്ടുകള് തലയില്‍ ചുമന്ന് സന്നിധാനത്ത് എത്തിക്കും.
അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കണം: പ്രയാര്‍
കൊല്ലം: അന്യാധീനപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ ഏക്കറുകണക്കിന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ദേവസ്വം ബോര്‍ഡിന്റെ വസ്തുവകകള്‍ തിരിച്ചറിയാനും തിരിച്ചെടുക്കാനുമായി ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണലിനെ നിയോഗിക്കണം. ജുഡീഷ്യല്‍ അധികാരമുള്ള സംവിധാനമായി ട്രൈബ്യൂണലിന് രൂപം നല്കാന് സര്‍ക്കാര്‍ സഹായിക്കണം. ചെറുവള്ളി എസ്റ്റേറ്റില്‍ നൂറേക്കര്‍ ഭൂമി ബോര്‍ഡിന്റെതാണ്. അത് കണ്ടെത്താനും തിരിച്ചുപിടിക്കാനും നടപടിയുണ്ടാകണം. പുനലൂരില്‍ 14 ഏക്കര്‍ ഭൂമി കണ്ടെത്താനും കയ്യേറ്റക്കാരായ ആളുകളെ നിയമചട്ടക്കൂട്ടില് വരുത്താനും ബോര്‍ഡിന് സാധിച്ചു. പാട്ടക്കരാര്‍ ഉണ്ടാക്കിയതിലൂടെയാണ് ഇത് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: