പാട്‌ന: മതേതരത്വം അഴിമതി നടത്താനും കൊള്ളയടിക്കാനുമുള്ള ലൈസന്‍സല്ലെന്ന് ബീഹാര്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ആര്‍ജെഡിയെ ധിക്കാരികളായ ആളുകളെന്ന് വിശേഷിപ്പിച്ച നിതീഷ് ജനങ്ങള്‍ക്ക് മടുത്തതായും ആരോപിച്ചു. വിശ്വാസം നേടിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനും ആര്‍ജെഡിക്കും നന്ദിയറിയിക്കുന്നതായി ഉപമുഖ്യമന്ത്രി സുശീല്‍ മോദി പരിഹസിച്ചു. അഴിമതിയിലുള്‍പ്പെട്ട തേജസ്വി യാദവ് രാജിവെച്ചിരുന്നെങ്കില്‍ താന്‍ ഇവിടെയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യം അവസാനിപ്പിച്ച നിതീഷിനെതിരെ ആര്‍ജെഡി കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി സ്വീകരിച്ച കോടതി വിശ്വാസവോട്ടടെുപ്പ് തടയാന്‍ വിസമ്മതിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
അഴിമതി അന്വേഷണം നേരിടുന്ന ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി രാജിവെക്കണമെന്ന ആവശ്യം ആര്‍ജെഡി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നിതീഷ് സഖ്യമുപേക്ഷിച്ചത്. ഏറ്റവും വലിയ ഒറ്റക്ഷി ആയിരുന്നിട്ടും ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചില്ലെന്ന് തേജസ്വി ആരോപിച്ചു. ഭൂരിപക്ഷമുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടത് സഭയിലാണെന്ന് സുശീല്‍ മോദി പറഞ്ഞു.
















