അഞ്ചല്‍: യുവാവിന് കുത്തേറ്റു. മലവെട്ടം സജീര്‍ മന്‍സിലില്‍ സജീറി(28)നാണ് കുത്തേറ്റത്. ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മലവെട്ടം സ്വദേശി ബിജുവിനെതിരെ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി.
















