തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാല്‍ മണക്കാട് മേഖലയില്‍ സിപിഎം അക്രമം. സിപിഎമ്മിന്റെ തേര്‍വാഴ്ചയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബിജെപി ജില്ലാ സെക്രട്ടറിയും ആറ്റുകാല്‍ കൗണ്‍സിലറുമായ ആര്‍സി ബീന, മണക്കാട് കൗണ്‍സിലറും നഗരസഭാ സ്റ്റാന്ഡിന്ങ് കമ്മിറ്റി ചെയര്‍പേര്‍സണുമായ സിമി ജ്യോതിഷ് , ചാല കൗണ്‍സിലര്‍ എസ് കെ പി രമേഷ് , ആര് എസ് എസ് ജില്ലാ സേവാപ്രമുഖ് സുരേഷ് , നഗര്‍ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സുരേഷ് ബിജെപി ആറ്റുകാല്‍ ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ തുടങ്ങിയവരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണം നടന്നത്. തലക്കു ഗുരുതര പരിക്കേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ്റുകാല്‍ , മണക്കാട് കുര്യാത്തി മേഖലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു. ഡിവൈഎഫ്ഐ ചാല ബ്ളോക്ക പ്രസിഡന്റ് ഉണ്ണിയുടെ നേതൃത്ത്വത്തിലാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടത്. നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
ആക്രമണത്തിന്റെ പേരില്‍ പോലീസിന്റെ സഹായത്തോടുകൂടി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: