കൊല്ലം: അവശനിലയില്‍ പ്രസ് ക്ലബ് പരിസരത്ത് കാണപ്പെട്ട രവീന്ദ്രനെ(70) കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ട് കാലിലെ മുറിവ് മറച്ച നിലയിലായിരുന്നു. പരിശോധനയില്‍ ഒരടിയോളം നീളത്തില്‍ കാലിന്റെ എല്ല് കാണത്തക്കവിധം പഴുത്തതായികണ്ടു. ഇതിന് വേണ്ട ചികിത്സകള്‍ നല്കി. ഭക്ഷണവും വസ്ത്രവും സമിതി അംഗങ്ങള്‍ നല്കി. ഭാര്യ ഉപേക്ഷിച്ചെന്നും മക്കളില്ലന്നും വൃദ്ധന് പറഞ്ഞു. ബന്ധുക്കള്‍ ഏറ്റെടുക്കാത്ത പക്ഷം അദ്ദേഹത്തെ സുരക്ഷിതകേന്ദ്രത്തില്‍ ഏല്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: