Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദളിത് കോളനിയിലും അലയമണിലും പോലീസ് നായാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 02:55 pm IST
in Kollam

അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍, കുറവന്‍തേരി പ്രദേശങ്ങളില്‍ പോലീസിന്റെ അഴിഞ്ഞാട്ടം. അര്‍ധരാത്രിയില്‍ പട്ടികജാതികോളനിയില്‍ കടന്ന പോലീസ് സംഘം അഞ്ചല്‍ സിഐ അഭിലാഷിന്റെ ആജ്ഞാനുസരണം കതകുകള്‍ ചവിട്ടിപ്പൊളിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഒരാഴ്ച മുമ്പ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം-ഡിവൈഎഫ്‌ഐ അക്രമികള്‍ ആര്‍എസ്എസ്-ബിജെപി കൊടിമരം തകര്‍ത്തിരുന്നു. ഒരു മാസം മുന്‍പ് തകര്‍ത്ത കൊടിമരം പുനര്‍നിര്‍മ്മിച്ചതിന്റെ അതേ ദിവസം തന്നെയാണ് ഈ സംഭവം നടന്നത്. പോലീസ് ഒത്താശയോടെ സിപിഎം ക്രിമിനലുകള്‍ നടത്തുന്ന അക്രമങ്ങള്‍ പ്രദേശത്തെ പോലീസ് ഉേദ്യാഗസ്ഥര്‍ക്ക് അറിവുള്ളതാണ്. എന്നാല്‍ അഞ്ചല്‍ സിഐ അഭിലാഷിന് സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള മുന്‍വൈരാഗ്യമാണ് സിപിഎം നേതാക്കളുടെ ഏറാന്‍മൂളിയായി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ദ്ധരാത്രിയില്‍ അഴിഞ്ഞാടാന്‍ പോലീസിനെ ഉപയോഗിക്കുന്നത്.

കഴിഞ്ഞദിവസം കുറവന്‍തേരിയിലെ സിപിഎം കൊടിമരം തകര്‍ക്കപ്പെട്ടിരുന്നു. സിപിഎം നേതാക്കളുടെ ആവശ്യപ്രകാരം രാത്രി പുരുഷന്‍മാരില്ലാത്ത വീട്ടില്‍ കടന്ന് കതകു ചവിട്ടിപ്പൊളിക്കുകയും കാറുകള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. കുറവന്‍തേരി ബിബിന്‍ വിലാസത്തില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെ വീട്ടില്‍ കടന്ന് കതക് ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും കാറിന്റെ ടയറുകള്‍ കുത്തിപ്പൊളിക്കുകയും ചെയ്തു. ജനാലകളിലും കതകിലും ലാത്തി കൊണ്ടടിക്കുകയും സ്ത്രീകളെ കേട്ടാലറയ്‌ക്കുന്ന അസഭ്യം വിളിക്കുകയും ചെയ്തു.

വീട്ടിലേയ്‌ക്കുള്ള വൈദ്യുതി വിശ്ചേദിച്ച ശേഷമായിരുന്നു ഇത്. കൃഷ്ണവിലാസത്തില്‍ രാധാകൃഷ്ണപിള്ളയുടെ വീട്, പുഞ്ചക്കോണം ചരുവിളപുത്തന്‍വീട്ടില്‍ ബാബുവിന്റെ വീട് എന്നിവിടങ്ങളിലും പോലീസ് അതിക്രമം കാട്ടി. മടവൂര്‍ക്കോണം ദളിത് കോളനിയില്‍ കടന്ന പോലീസ് പട്ടികജാതിക്കോളനിയില്‍ അഴിഞ്ഞാടി.

പുളിഞ്ചിച്ചരുവിള വീട്ടില്‍ രാജേഷിന്റെ വീട്ടില്‍ കടന്ന് ചീത്തവിളിക്കുകയും ഭീകരാന്തരീഷം സൃഷ്ടിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ചട്ടുകമായാണ് പോലീസ് പെരുമാറുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന നിസാരകേസുകള്‍ പോലും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ദ്രോഹിക്കുന്ന പോലീസ് സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങളെ വെള്ളപൂശുന്നതായാണ് ആരോപണം. അടുത്തിടെ വക്കംമുക്കില്‍ ദളിത് ബാലനെ നഗ്‌നനാക്കി സിപിഎം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലും പോലീസ് അക്രമികള്‍ക്കൊപ്പമായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അക്രമികളാകുന്ന കേസുകളില്‍ അഞ്ചല്‍ സിഐ പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയാണ്. അഞ്ചല്‍ പോലീസിന്റെ സംഘപരിവാര്‍ വേട്ട ഉടന്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അരാജകത്വം ജനാധിപത്യമല്ല

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Article

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.