Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാടിനെ വിഴുങ്ങി മഞ്ഞക്കൊന്ന: പ്രതിരോധത്തിനു പുതിയ വഴികള്‍ തേടി വനം വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:04 pm IST
inWayanad

കല്‍പ്പറ്റ: അധിനിവേശ സസ്യഗണത്തില്‍പ്പെട്ട മഞ്ഞക്കൊന്നയെ വയനാട് വന്യജീവി സങ്കേതത്തില്‍നിന്നു പൂര്‍ണമായും ഒഴിവാക്കുന്നതിനു വനം-വന്യജീവി വകുപ്പ് പുതിയ വഴികള്‍ തേടുന്നു. തൈക്കൊന്നകള്‍ വേരോടെ പിഴുതുമാറ്റുന്നതും(അപ്‌റൂട്ടിംഗ്) വളര്‍ച്ചെയത്തിയവ തോല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കുന്നതും(ബാര്‍ക്കിംഗ്) കാര്യമായ ഫലം ചെയ്യാത്ത സാഹചര്യത്തിലാണിത്. വന്യജീവി സങ്കേതത്തിനും അതിര്‍ത്തി പ്രദേശങ്ങള്‍ക്കും കടുത്ത ഭീഷണിയായ മഞ്ഞക്കൊന്നകളെ ഉന്മൂലം ചെയ്യുന്നതിനു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് വനം-വന്യജീവി വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഗവേഷണത്തിനു കഴിഞ്ഞ ദിവസം ബത്തേരിയില്‍ ചേര്‍ന്ന വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെയും വന സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ(കെഎഫ്ആര്‍ഐ) ചുമതലപ്പെടുത്തി.

ഉത്തര മേഖല കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.പി. സാജന്‍, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഒ. വിഷ്ണു, അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്മാരായ കെ.ആര്‍. കൃഷ്ണദാസ്, അജയ്‌ഘോഷ്, എ. ആശാലത, എന്‍.ടി. ദിനേശ്ശങ്കര്‍ എന്നിവരാണ് യോഗത്തില്‍ വനം വകുപ്പിനെ പ്രതിനിധാനം ചെയ്തത്. കെഎഫ്ആര്‍ഐ മുന്‍ ഡയറക്ടര്‍ പി.എസ്. ഈസ, ശാസ്ത്രജ്ഞന്‍ ഡോ. ഹൃദിക്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ എന്നിവര്‍ക്കു പുറമേ വേള്‍ഡ് വൈല്‍ഡ് ഫണ്ട്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വൈല്‍ഡ് ലൈഫ് കണ്‍സര്‍വഷന്‍ സൊസൈറ്റി എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നിങ്ങനെ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളെയാണ് മഞ്ഞക്കൊന്നകകള്‍ ഗ്രസിക്കുന്നത്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകരപ്പാടി പ്രദേശങ്ങളിലാണ് ഇവ കൂടുതലുള്ളത്. ഒരു ദശാബ്ദം മുമ്പ് സമൂഹിക വനവത്കരണ വിഭാഗം നട്ട തൈകളാണ് ഇപ്പോള്‍ വലിയ വിപത്തായി മാറിയത്.

വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതിയില്‍ അഞ്ച് ശതമാനത്തെയും അതിര്‍ത്തി പ്രദേശങ്ങളില്‍ 20 ശതമാനത്തെയും മഞ്ഞക്കൊന്നകള്‍ കീഴ്‌പ്പെടുത്തിയതായാണ് വനം-വന്യജീവി വകുപ്പിന്റെ കണക്ക്. 23 ഇനം അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യമാണ് വന്യജീവി സങ്കേതത്തില്‍ ഇതിനകം സ്ഥിരികരിച്ചത്. ഏതാനും വര്‍ഷം മുമ്പുവരെ ഇവയില്‍ നാലാം സ്ഥാനത്തായിരുന്ന മഞ്ഞക്കൊന്ന ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്‌ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ തുടങ്ങിയവയാണ് വന്യജീവി സങ്കേതത്തില്‍ കാണുന്ന മറ്റു പ്രധാന അധിനിവേശ സസ്യങ്ങള്‍.

വളരെ വേഗത്തില്‍ 28 മീറ്റര്‍ വരെ ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്നതാണ് മഞ്ഞക്കൊന്ന. രണ്ടാം വര്‍ഷം പുഷ്പിക്കുന്നതാണിത്. ഒരു ചെടി ഒരു തവണ ശരാശരി 6000 വിത്ത് ഉത്പാദിപ്പിക്കും. ഇതില്‍ 95 ശതമാനവും കിളിര്‍ത്ത് വളരും. സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്താണ് മഞ്ഞക്കൊന്നകള്‍ തഴച്ചുവളരുന്നത്. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ നഷ്ടമാക്കുന്ന മഞ്ഞക്കൊന്നകള്‍ വലിയതോതിലുള്ള നിര്‍ജലീകരണത്തിനും കാരണമാണ്. മഞ്ഞക്കൊന്നയുടെ ചുവട്ടിലോ പരിസരത്തോ പുല്ലുപോലും വളരില്ല.

മഞ്ഞക്കൊന്നയുടെ ഇലയിലും തടിയിലും വിഷാംശം ഉള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇല വളമാക്കാന്‍ കഴിയില്ല. തടി വിറകായോ നിര്‍മാണത്തിനോ ഉപയോഗപ്പെടുത്താനും പറ്റില്ല. മഞ്ഞക്കൊന്നയുടെ കലോറി കുറഞ്ഞ വിറക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും തെളിഞ്ഞിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.