Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തിലോദകം സമര്‍പ്പയാമി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 08:30 pm IST
inThrissur

തൃശൂര്‍: കര്‍ക്കടകവാവ്ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടാന്‍ പരിനായിരങ്ങള്‍. നിളാതിരമുള്‍പ്പെടെയുള്ള സ്‌നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും പുലര്‍ച്ചെമുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. നിളാതീരത്തുള്ള ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം ചെയ്തു. പുലര്‍ച്ചെ നാല് മണിക്കു തുടങ്ങിയ ചടങ്ങുകള്‍ക്ക് ആചാര്യന്‍ മുരുകന്‍ ശാന്തി നേതൃത്വം നല്‍കി.

കേച്ചേരി: മഴുവഞ്ചേരി മഹാദേവക്ഷേത്രത്തില്‍ ഡോ: എന്‍. .ഗോപാലകൃഷ്ണന്‍ കാര്‍മ്മികനായ ബലികര്‍മ്മങ്ങള്‍ക്ക് പ്രമുഖരുള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. പുലര്‍ച്ചെ 4 ന് ആരംഭിച്ച ചടങ്ങുകള്‍ 11 മണി വരെ നീണ്ടു. രമണാചാര്യ, ഭട്ടീശ്വരന്‍, മുരളിധര്‍, മേല്‍ശാന്തി പ്രസാദ് ഗണേഷ്, കെ.കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ക്ഷേത്ര ചടങ്ങിന് നേതൃത്വം നലകി. ഡോ: കെ.ഹരിദാസന്‍പിള്ള, ഹരിദാസ് കാട്ടാനി, ബാബുരാജ് കേച്ചേരി, ഗോപാലകൃഷ്ണന്‍ പരപ്പനങ്ങാടി, പി.ബി. ഇന്ദിരാദേവി, കെ.യു.നന്ദകുമാര്‍, യു.ബി. പ്രബലന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏങ്ങണ്ടിയൂര്‍ ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്ര ആറാട്ട് സ്വീകരണ കമ്മറ്റിയുടെ കര്‍ക്കിടകമാസ വാവ് ബലി ആചരണം ഏത്തായ് ബീച്ചില്‍ അഴിമുഖത്ത് പാട്ടത്തിപ്പറമ്പില്‍ സുഷീര്‍ ശാന്തിയുടെ നേതൃത്വത്തില്‍ നടന്നു.

മുളങ്കുന്നത്തുകാവ്: വെളപ്പായ ശിവക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിന് പുലര്‍ച്ച മുതല്‍ തന്നെ വന്‍നിര തന്നെ ഉണ്ടായി. മിണാലൂര്‍ മെമ്പിള്ളി ഇല്ലം മുരളിധരന്‍ ഇളയതിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. ഭാസി പണിക്കത്ത്, ജയന്‍ പണ്ടിയത്ത്, മുരളിചാത്തപത്ത്, കൊച്ചു ഗോപി, പത്മജ ശിവദാസന്‍, വിനുഗോപാലകൃഷണന്‍, മായഗ്രീഷ്മ എന്നിവര്‍ നേത്യത്വം നല്‍കി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കീഴേടീ ക്ഷേത്രമായ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് ഊരാളന്‍ സി.പി. സത്യനാരായണന്‍ ഇളയത് മുഖ്യകാര്‍മികനായി.

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ നാലുമണി മുതല്‍ ആരംഭിച്ചു. രാമകൃഷ്ണന്‍ ഇളയത് മുഖ്യകാര്‍മ്മികനായി.

അന്തിക്കാട്: പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിയോടെ തര്‍പ്പണചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി ദാമോദരന്‍, സുരേഷ് ശാന്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കര്‍ക്കിടകമാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടക്കുന്ന പ്രഭാഷണവും ഔഷധക്കഞ്ഞിവിതരണവും സമാപിച്ചു.

കൊടകര: ചെമ്പുച്ചിറ മഹാദേവക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് വെളുപ്പിന് നാലുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ 10 മണി വരെ നീണ്ടു. ക്ഷേത്രം മേല്‍ശാന്തി വി.പി.ജയലാല്‍ ബാലികര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

ചാവക്കാട് ദ്വാരക മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ നടന്ന കര്‍ക്കിടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് രതീഷ് ശാന്തി മുഖ്യകാര്‍മികനായി. പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രസന്നിധിയില്‍ ആയിരങ്ങളെത്തി. മേല്‍ശാന്തി സിബിലാല്‍, ടി .എ.അര്‍ജ്ജുനന്‍ സ്വാമി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആരംഭിച്ച പിതൃകര്‍മ്മങ്ങള്‍ രാവിലെ 9 വരെ നീണ്ടുനിന്നു.

പുതുക്കാട്: മണലി രാമപുരം ക്ഷേത്ര കടവില്‍ നടന്ന ബലിതര്‍പ്പണത്തിന് എം.പരമേശ്വരന്‍നായര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുപ്ലിയം മഠപിള്ളിക്കാവ് ശിവക്ഷേത്ര കടവില്‍ നടന്ന ബലിതര്‍പ്പണത്തിന് വിനോദ് ഗുരുപദം കാര്‍മ്മികത്വം വഹിച്ചു. രാപ്പാള്‍ വാതില്‍മാടം ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുകടവില്‍ മുളങ്ങ് എടക്കാട്ടില്‍ വിഷ്ണു ശാന്തി, നെടുന്തോള്‍ ഇല്ലത്ത് നാരായണന്‍ ഇളയത് എന്നിവര്‍ നേതൃത്വം നല്‍കി.

ചെങ്ങാലൂര്‍ മറവാഞ്ചേരി ശിവക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലിതര്‍പ്പണത്തിന് ക്ഷേത്രം ശാന്തി സരിന്‍ കാര്‍മ്മികത്വം വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.