പാനൂര്‍: പാനൂര്‍ ടൗണിലെ ഓവുചാലുകള്‍ കൊതുക് വളര്‍ത്തുകേന്ദ്രമായി മാറി. മഴയെത്തും മുന്‍പെ പദ്ധതി പ്രകാരം ശുചീകരണ മാമാങ്കം നടത്തിയ നഗരസഭയിലെ അവസ്ഥ വളരെ ദയനീയമാണ്. മഴ കനത്തതോടെ ഓവുകളില്‍ നിന്നും വെളളം പൊങ്ങിയതു കാരണം ഇന്നലെ സ്ലാബുകള്‍ മാറ്റിയപ്പോള്‍ ലോഡുകണക്കിന് മണ്ണാണ് ലഭിച്ചത്. മണ്ണ് നിറഞ്ഞതു കാരണം വെളളം ഒഴുകാത്ത നിലയിലാണ്. മാലിന്യം നിറഞ്ഞു കുമിഞ്ഞതിനാല്‍ അസഹ്യമായ ദുര്‍ഗന്ധമാണ് ഇവിടെ നിന്നും ഉയരുന്നത്. ഒഴിവുദിവസമായ ഇന്നലെ നടത്തിയ ശുചീകരണ പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ സാധിച്ചിട്ടില്ല. ഇതു യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
















