കൊച്ചി: ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീണ്ടും എസ് എഫ് ഐ ആക്രമണം. എറണാകുളം കാലടി ശ്രീശങ്കരാചാര്യ കോളേജിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
അക്രമത്തിനിരയായ ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥി ജ്യോതിഷിന് കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റു. കണ്ടാലറിയാവുന്ന മുപ്പതിലധികം എസ് എഫ് ഐ പ്രവര്‍ത്തകരാണ് തന്നെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്ന് അക്രമത്തിനിരയായ വിദ്യാര്‍ത്ഥി പറഞ്ഞു.
അംഗത്വമെടുക്കാത്തവരെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയാണ് എസ് എഫ് ഐ ചെയ്യുന്നതെന്നു കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിരന്തരം അക്രമം അഴിച്ചുവിടുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കിയാലും നടപിടി എടുക്കാറില്ലന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ എസ് എഫ് ഐ കഴിഞ്ഞ കുറച്ചു നാളുകളായി വ്യാപകമായി അക്രമം അഴിച്ചുവിടുകയാണന്ന ആരോപണം ശക്തമാണ്.
ദിളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ് എഫ് ഐ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് എബിവിപി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: