കണ്ണൂര്‍: കണ്ണോത്തുംചാല്‍ നോര്‍ത്ത് റസിഡന്‍സ് അസോസിയേഷന്‍, കണ്ണൂര്‍ മലബാര്‍ ഐ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കുട്ടികളെ അനുമോദിക്കല്‍ ചടങ്ങും ഇന്ന് നടക്കും. കാപ്പിച്ചേരിവൃദ്ധ വിശ്രമ കേന്ദ്രത്തില്‍ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും.
















