കണ്ണൂര്‍: ശ്രീ പിള്ളയാര്‍ കോവില്‍ ദേവസ്വത്തില്‍ പുതിയതായി നിര്‍മ്മിച്ച കമ്പ്യൂട്ടര്‍വല്‍കൃത വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം മലബാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് രാജീവ് മാറോളി നിര്‍വ്വഹിച്ചു. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.മുരളി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളെ ആദരിച്ചു. സി.ബീന, ആര്‍.രഞ്ചിത്ത്, എം.എ.ഹരീന്ദ്രന്‍, കെ.കെ.മോഹനന്‍, കെ.വി.സജീവന്‍, സി.വി.ഗിരീഷ് കുമാര്‍, ടി.കെ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
















