കണ്ണൂര്‍: എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പെരുവാമ്പ ഗ്രാമത്തില്‍ അനധികൃതവും അശാസ്ത്രീയവുമായി പ്രവര്‍ത്തിച്ച് ഉരുള്‍പ്പൊട്ടലുണ്ടാക്കിയ സ്വകാര്യ വ്യക്തിയുടെ കരിങ്കല്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്ന് ഡമോക്രാറ്റിക് ഹിന്ദു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കോ-ഡിനേഷന്‍ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.നിശാന്ത് അധ്യക്ഷത വഹിച്ചു, ടി.പി.പത്മനാഭന്‍, വടകര വിജയന്‍, എ.രാജേഷ്, എം.ഹരി, ബി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.വിനോദ് സ്വാഗതവും കെ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
















