പാനൂര്‍: കുട്ടിക്കാലം തൊട്ടേ രാമായണവും ഉപനിഷത്തുകളുമെല്ലാം മനസിലാക്കി കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്ന് പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍. പൊയിലൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ത്ഥവും സന്ദര്‍ഭവും കുട്ടിക്കാലത്ത് മനസിലാകുന്നില്ലെങ്കിലും മുതിര്‍ന്നാല്‍ കൂടുതലറിയാന്‍ ശ്രമിക്കും. രാമായണവും ഉപനിഷത്തുക്കളൊന്നും ചെറുപ്പകാലത്ത് ഉള്‍ക്കൊള്ളാന്‍ തനിക്കും സാധിച്ചിരുന്നില്ലെന്നും ഹരിഹരന്‍ പറഞ്ഞു. ഒരു നാട്ടിലെ ക്ഷേത്രത്തിന്റെ പുരോഗതി അനുസരിച്ചിരിക്കും നാടിന്റെ പുരോഗതിയെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു. സേവാ സമിതി പ്രസി. കെ.പി.പ്രഭാകരന്‍ അധ്യക്ഷനായി. പാനൂര്‍ എഇഒ സി.കെ സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ദിവാകരന്‍, കെ. ഭാസ്‌ക്കരന്‍, എന്‍.രഞ്ജിത്ത്, എംപി ചന്ദ്രന്‍, ഗിരിജാ പ്രഭാകരന്‍, പി.കെ.ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പൊയിലൂര്‍ സ്വാഗതവും പി.പി.സുധീരന്‍ നന്ദിയും പറഞ്ഞു.
















