കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് നിരാലംബരായി അന്നൂരിനടുത്ത കാരയിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി 20ന് കലക്ട്രേറ്റിനുമുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുമെന്ന് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി കണ്‍വീനര്‍ കെ.സജീവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: