കണ്ണൂര്‍: സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ട്രസ്റ്റ് കണ്ണൂര്‍ ഫുട്‌ബോള്‍ ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നു. 22ന് 2.30ന് കണ്ണൂര്‍ കലക്‌ട്രേറ്റ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള ഫുട്‌ബോള്‍ താരങ്ങല്‍ കിറ്റ് സഹിതം എത്തിച്ചേരണം. ഫോണ്‍: 9847173713, 8129772579, 9744510127.
ജില്ലാ അണ്ടര്‍ 17 ചെസ് നെയ്‌ക്കജ്, അഷിത ചാമ്പ്യന്മാര്‍
കണ്ണൂര്‍: മുയ്യം എകെജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചെസ് അസോസിയേഷന്‍ കണ്ണൂരിന്റെ സഹകരണത്തോടെ മുയ്യത്ത് വെച്ച് സംഘടിപ്പിച്ച ജില്ലാ അണ്ടര്‍ 17 ചെസ് ചാമ്പ്യന്‍ഷിപ്പ് ബോയിസ് വിഭാഗത്തില്‍ എ.കെ.നെയ്‌ക്കജ്, ഗേള്‍സ് വിഭാഗത്തില്‍ സി.സി.അഷിതയും ചാമ്പ്യന്‍മാരായി. അമല്‍ റൂസി, അവിനാഷ് ഹരി, ബിലാന്‍ അഹമ്മദ്, ഇ.ടി.സ്വരൂപ, പി.ദേവിക, സമീറ സുനില്‍ എന്നിവര്‍ യഥാക്രമം 2 മുതല്‍ 4 വരെ സ്ഥാനങ്ങള്‍ നേടി. ആദ്യ രണ്ട് സ്ഥാനക്കാര്‍ സംസ്ഥാന ചെസില്‍ ജില്ലയെ പ്രതിനിധീകരിക്കും.
സീനിയര്‍ ഓപ്പണ്‍ വിഭാഗത്തില്‍ എം.അക്ഷയ് ചാമ്പ്യനായി. അജീഷ് ആന്റണി, സോനുമോള്‍, എം.ആഷിഫ് എന്നവര്‍ വിജയികളായി. ചാമ്പ്യന്‍ഷിപ്പ് വി.എന്‍.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സുമിത്രന്‍ സമ്മാനദാനം നല്‍കി. ബേബി വി.പി.മുഖ്യാതിഥിയായി. എം.വി.വിജയന്‍ അധ്യക്ഷത വഹിച്ചു. ശ്രീമതി പി.പി.ഷൈനി, പി.കെ.കുഞ്ഞിരാമന്‍, വി.വി.ബാലറാം, സി.ബാലകൃഷ്ണന്‍, പി.വി.വിനോദ് എന്നിവര്‍ സംസാരിച്ചു.
















