കണ്ണൂര്‍: മിനിമം വേജസ് സംബന്ധിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നഴുസുമാര് നടത്തുന്ന സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്ന് എഐടിയുസി ജില്ലാ പ്രസിഡണ്ട് താവം ബാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി സി.പി.സന്തോഷ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍: നഴ്സുമാരുടെ സമരത്തിന് കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധിയുണ്ടായിട്ടും അത് നടപ്പിലാക്കാന്‍ തയ്യാറാകാത്ത ഇടത് സര്‍ക്കാര്‍ നടപടി സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഒ.വി.ഒതേനന് അധ്യക്ഷതവഹിച്ചു. വി.കെ.ചന്ദ്രന്, സി.ടി.ഗിരിജ, വി.വി.ഗോവിന്ദന്, കെ.കെ.ഗംഗാധരന്, കെ.ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: