പയ്യന്നൂര്‍: ബിജെപി പയ്യന്നൂര്‍മണ്ഡലം സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണന്റെ വീട് ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. കോളോത്തെ വാഴവളപ്പില്‍ ഷാജു (32), ഈച്ചാട്ടില്‍ പ്രിയേഷ് (37), വലിയവീട്ടില്‍ ശരത് (27), മുല്ലക്കൊവ്വല്‍ ജോഷി (33) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബാലകൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുപകരണങ്ങളും ഓട്ടോറിക്ഷയും ബൈക്കും അടിച്ചുതകര്‍ത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളും കൊള്ളയടിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ അരക്കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത് ഈ സംഭവത്തിലാണ് പോലീസ് നാലുപേരെ അറസ്റ്റുചെയ്തത്.
















