കോട്ടയം: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ കോട്ടയം താലൂക്ക് യൂണിയന്‍ മഹിളാ സമാജത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല നടത്തി. മഹിളാസമാജം യൂണിയന്‍ പ്രസിഡന്റ് ജയന്തി ജയ്‌മോന്‍ അദ്ധ്യക്ഷയായി. സാഹിത്യകാരന്‍ സണ്ണി.എം.കപിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പികെ.എം.സജീവ് ക്ലാസ് നയിച്ചു. യൂണിയന്‍ പ്രസിഡന്റ് എ.ജെ.രാജന്‍, സെക്രട്ടറി സി.കെ.സനില്‍കുമാര്‍, കെ.സി.ഷാജി, ഷൈനി ജയകുമാര്‍, ശ്രീകുമാര്‍ മുട്ടമ്പലം, കൃഷ്ണകുമാര്‍ മള്ളൂശേരി, കരുണാകരന്‍ പരിപ്പ്, ഷൈലജ ശശി എന്നിവര്‍ പ്രസംഗിച്ചു.
















