രാജകുമാരി: കുടുംബ കലഹത്തെതുടര്‍ന്ന് നാടന്‍ തോക്കുപയോഗിച്ച് മകനെ വെടിവെച്ച പിതാവ് സൂര്യനെല്ലി വടക്കുംചേരിയില്‍ അച്ചന്‍കുഞ്ഞ് (55) നെ ശാന്തമ്പാറ പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വയറില്‍ വെടിയുണ്ടകളേറ്റ ഇയാളുടെ മകന് ബിനു (29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവം നടന്ന പ്രതിയുടെ വീട്ടില്‍ കോട്ടയത്തുനിന്നുള്ള ഫോറന്‍സിക് സംഘം ഇന്നലെ പരിശോധന നടത്തി. കൃത്യത്തിനുപയോഗിച്ച ലൈസന്‍സില്ലാത്ത നാടന്‍തോക്കും മറ്റ് തെളിവുകളും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചു.
പ്രതിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് ദേവികുളം സിഐ സി ആര് പ്രമോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: