സ്റ്റാന്‍ഫോര്‍ഡ്: ഗണിതത്തിലെ ഫീല്ഡ്സ് പുരസ്കാരം സ്വന്തമാക്കിയ ആദ്യ വനിത മരിയം മിര്‍സാഖനി(40) അന്തരിച്ചു.
സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല അധ്യാപികയായിരുന്ന ഇവര്‍ സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച സര്‍വ്വകലാശാലാ അധികൃതരാണ് വാര്‍ത്ത അറിയിച്ചത്.
2014ലാണ് മറ്റ് നാലുപേര്‍ക്കൊപ്പം മിര്‍സാഖനി ഗണിതത്തിലെ ഫീല്ഡ്സ് പുരസ്കാരം നേടിയത്. നാലുവര്‍ഷത്തിലൊരിക്കല്‍ നല്കുന്ന ഈ പുരസ്കാരം ഗണിതത്തിലെ നൊബേലായാണ് കണക്കാക്കുന്നത്. സൈദ്ധാന്തിക ഗണിതത്തില്‍ വിദഗ്ധയാണ് മിര്‍സാഖനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: