Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എച്ച്1 എന്‍1 വ്യാപിക്കുന്നു ഡെങ്കിപ്പനി: പിഞ്ചുകുഞ്ഞ് മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 10:52 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഡെങ്കിപ്പനി ബാധിച്ച് പിഞ്ചുബാലിക മരിച്ചു. തിരുവനന്തപുരം നേമം സ്വദേശിനി മറിയം ഫാത്തിമ (10 മാസം)യാണ് മരിച്ചത്. നേമം ശിവന്‍കോവിലിന് സമീപം നേമംകോണത്ത് വീട്ടില്‍ ഷെഫീക്-സെലീന ദമ്പതികളുടെ ഏകമകളാണ് മറിയം ഫാത്തിമ. ഡെങ്കിപ്പനി ബാധിച്ച് രണ്ടുദിവസങ്ങളായി തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മരണം സംഭവിച്ചു.

മറ്റ് അഞ്ചുമരണങ്ങളില്‍ ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി വിനോദ് (32), പൂന്തുറ സ്വദേശി സാംബശിവന്‍ (60), എറണാകുളം പെരുമ്പാവൂര്‍ സ്വദേശി യാസീന്‍ (9 മാസം), പാലക്കാട് തെങ്കര സ്വദേശി സക്കീര്‍ ബാബു (43), മലപ്പുറം നെടിയിരുപ്പ് സ്വദേശി വീരാന്‍ (62) എന്നിവരുടെ മരണത്തിലാണ് ഡെങ്കി ബാധ സംശയിക്കുന്നത്. തിരുവനന്തപുരം പൂന്തുറ സ്വദേശി നിസാര്‍ (45), മലപ്പുറം മഞ്ചേരി സ്വദേശി വിശ്വനാഥന്‍ (30) എന്നിവരുടെ മരണം എലിപ്പനി മൂലമാണോ എന്നും സംശയിക്കുന്നു.

ഇന്നലെ പനി ബാധിച്ച് ചികിത്സതേടിയ 468 പേരില്‍ 211 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. പത്തുപേര്‍ക്ക് എലിപ്പനി സംശയിക്കുന്നു. ഇതില്‍ മൂന്നുപേര്‍ക്ക് സ്ഥിരീകരിച്ചു. അതേസമയം 27 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം ഇതുവരെ 2,691 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് ചിക്കുന്‍ഗുനിയയും 79 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടെന്ന് സ്ഥിരീകരിച്ചു. 203 പേര്‍ എച്ച്1 എന്‍1 ന് ചികിത്സ തേടി. 28 പേര്‍ ഈ മാസം സാധാരണ പനി മൂലം മരിച്ചെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. ആറുപേര്‍ ഡെങ്കിപ്പനിയും എട്ടുപേര്‍ എച്ച്1 എന്‍1 ഉം ഒരാള്‍ എലിപ്പനി ബാധിച്ചും ഈ മാസം മരിച്ചു.ഇന്നലെ മാത്രം ഒപിയില്‍ 22,019 പേര്‍ പനിക്ക് ചികിത്സതേടി. 725 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ ഡെങ്കിബാധിതരുടെ കണക്ക്:

തിരുവനന്തപുരം 2918 (84), കൊല്ലം 1464 (26), പത്തനംതിട്ട 595 (17), ഇടുക്കി 484 (0), കോട്ടയം 897 (0), ആലപ്പുഴ 1238 (15), എറണാകുളം 1413 (21), തൃശൂര്‍ 2284 (10), പാലക്കാട് 2801 (5), മലപ്പുറം 3637 (5), കോഴിക്കോട് 1026 (28), വയനാട് 995 (2), കണ്ണൂര്‍ 1629 (1), കാസര്‍കോട് 640 (0).

സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതാണ് പനിക്കണക്കുകള്‍. പകര്‍ച്ചപ്പനിക്കൊപ്പം, ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ്, എച്ച്1 എന്‍1, മഞ്ഞപ്പിത്തം, മലേറിയ എന്നിവയും വ്യാപിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 17.93 ലക്ഷം പേര്‍ക്കു പനി പിടിപെട്ടു. 2015 ല്‍ പനിബാധിച്ച് 114 പേര്‍ മരിച്ച സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മുന്നൂറിലേറെ പനിമരണങ്ങളുണ്ടായി. തുടര്‍പഠനങ്ങളും പരിശോധനകളും നടത്താതെ പനി മരണങ്ങള്‍ കണക്കുകളില്‍ മാത്രമൊതുക്കപ്പെടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഴെയിറക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാറായി നരേന്ദ്ര മോദി ; ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ്

Automobile

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

India

ചർച്ചയൊന്നും വേണ്ട , രാജി മതി ; പാറ്റാപാർട്ടി ചർച്ചയ്‌ക്ക് വഴങ്ങിയതോടെ ഹാലിളകി രാഹുൽ

India

പീയൂഷ് ഗോയലിന്റെ എഐ വീഡിയോ വൈറലാക്കിയതിന് പിന്നിൽ പാകിസ്ഥാനി അക്കൗണ്ടുകൾ; വസ്തുതാ പരിശോധനയിൽ തെളിയുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങൾ

Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.