Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 09:53 pm IST
inKannur

കണ്ണൂര്‍: സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം സിപിഎം അക്രമങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള അഭയാര്‍ത്ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപി ഇങ്ങനെ ഒരു അഭയാര്‍ത്ഥി ക്യാമ്പ് സംഘടിപ്പിച്ചത്. ഭരണപരാജയത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ചരിത്രത്തിലാദ്യമായാണ് രാഷ്‌ട്രീയ അക്രമത്തെത്തുടര്‍ന്ന് അശരണരായവര്‍ക്കു വേണ്ടി അഭയാര്‍ത്ഥി ക്യാമ്പുണ്ടാക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവരാണ് ഇവിടെ വന്നിട്ടുള്ളത്. ഒരു ഗവണ്‍മെന്റിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ് ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുക എന്നുള്ളത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഗുണ്ടകളാണ് ഇത് ചെയ്തിട്ടുള്ളത്. സത്യത്തില്‍ കാശ്മീരിലെ ഭീകരര്‍ ചെയ്യുന്നതിന് സമാനമായ അക്രമമാണ് പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയത്. കാശ്മീര്‍ പണ്ഡിറ്റുകളോട് ഭീകരര്‍ ചെയ്ത അതേ ക്രൂരതയാണ് ഇവിടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്തത്. കൊലപാതകം ചെയ്യുക, കൊള്ളയടിക്കുക, കൊള്ളിവെപ്പ് ചെയ്യുക-അങ്ങനെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച് അവരെ പാലായനം ചെയ്യിപ്പിക്കുക. അതായത് ഭാരതീയര്‍ കാശ്മീരില്‍ താമസിക്കാന്‍ പാടില്ല, അതേ പോലെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകരോട് ചെയ്യുന്നത്.

എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയത് കേരളത്തിലെ അഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയുടെ ആളുകളാണ്. വീടുകള്‍ അഗ്‌നിക്കിരയാക്കിയപ്പോള്‍ അഗ്‌നിശമന സേന വന്നെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ച് അയക്കുകയായിരുന്നു. പോലീസ് തിരിഞ്ഞുനോക്കിയില്ല. മാര്‍ക്‌സിസ്റ്റ് ഭീകരോടോപ്പമായിരുന്നു പോലീസും സിവില്‍ ഭരണകൂടവും. ഈ അക്രമം യാദൃശ്ചികമല്ല. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അക്രമിച്ച വീടുകള്‍ തന്നെയാണ് കഴിഞ്ഞ ദിവസവും അക്രമിക്കപ്പെട്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണിത് .ഇതിനുവേണ്ടി കള്ള സ്‌ഫോടനങ്ങള്‍ അവര്‍ നടത്തി. ലിറ്റര്‍ കണക്കിന് പെട്രോള്‍ ആണ് അന്ന് വീടുകള്‍ കത്തിക്കാന്‍ ഉപയോഗിച്ചത്. അന്ന് പെട്രോള്‍ പമ്പുകള്‍ അവധിയായിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഇത്രയധികം പെട്രോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എവിടെ നിന്ന് കിട്ടി.

സമാനതകളില്ലാത്ത അക്രമമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കേണ്ടതാണ്. സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുന്നതിന് ഇതിനപ്പുറം തെളിവുകള്‍ വേണ്ട എന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. നിരവധി കുടുംബങ്ങള്‍ ക്യാമ്പില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷിന്റെ വീട്ടുപറമ്പില്‍ തയ്യാറാക്കിയ പന്തലിലാണ് ക്യാമ്പ് തുടങ്ങിയത്. ഇരുപതോളം പ്രവര്‍ത്തകരുടെ വീടുകളാണ് സിപിഎം സംഘം കഴിഞ്ഞ ദിവസം തീവച്ച് തകര്‍ത്തത്. കൊലവിളിയുമായി അഴിഞ്ഞാടിയ സിപിഎമ്മുകാരെ ഭയന്ന് വീട് വിട്ട് ഓടിപ്പോയവര്‍ ഇതിലേറെയാണ്. ഇവര്‍ക്കെല്ലാം അഭയം നല്‍കാനും സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിനൊപ്പം തന്നെ നഷ്ടപ്പെട്ട വീടുകളും വ്യാപാര സ്ഥാപനങ്ങളും പുനര്‍നിര്‍മ്മിക്കാനാണ് തീരുമാനം. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി സെല്‍ കോഡിനേററര്‍ കെ.രഞ്ചിത്ത്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.