Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഉത്തരവ് മറികടക്കാന്‍ സ്‌കൂളില്‍ യോഗം: പണം വേണ്ടെന്ന് പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 06:41 pm IST
inKasargod

കാസര്‍കോട്: സ്‌കൂള്‍ പ്രവേശന സമയത്ത് വാങ്ങിയ കോഴ പണം തിരികെ നല്‍ കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് പ്രമേയം പാസ്സാക്കി. ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിനായി വാങ്ങിയ കോഴ രക്ഷിതാക്കള്‍ക്ക് തിരിച്ച് നല്‍കില്ലെന്ന് യോഗംത്തില്‍ തീരുമാനമായി. പണം തിരിച്ച് നല്‍കുന്നതിനായി ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിദ്യാലയാധികൃതര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ക്കുകയായിരുന്നു. യോഗത്തില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സാന്നിധ്യവും സ്‌കൂളിനുവേണ്ടി അദ്ദേഹം നടത്തിയ പ്രസംഗവും പുതിയ വിവാദത്തിന് തിരികൊളുത്തി.

പിടിഎ യോഗത്തില്‍ അറിയപ്പെടുന്ന സിപിഎം നേതാവ് പ്രസംഗിച്ചതും വിവാദമായിട്ടുണ്ട്. പിടിഎ, എസ്എംസി എന്നിങ്ങനെ വിദ്യാലയവുമായി ബന്ധപ്പെട്ട ഒരു സമിതിയിലും അംഗമല്ലാത്ത സിപിഎം നേതാവിനെ യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതും അദ്ദേഹം പ്രസംഗിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്ന് ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. സിപിഎം നേതാവിന് മാത്രം പിടിഎ യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയ വിദ്യാലയാധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇരുന്നുറോളം രക്ഷിതാക്കള്‍ പണം തിരിച്ച് വാങ്ങാനായി വിദ്യാലയത്തിലെത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ യോഗത്തില്‍ പ്രസംഗിച്ച പ്രധാനാധ്യാപികയും, കുറ്റിക്കോല്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം എം.അനന്തനും, പിടിഎ പ്രസിഡണ്ട് വരദരാജ്, എസ്എംസി ചെയര്‍മാന്‍ മുരളീധരന്‍ എന്നിവര്‍ പിടിഎ വിദ്യാലയത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലരായി. വിദ്യാലയത്തിലേക്ക് പണം സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും രക്ഷിതാക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ സന്നദ്ധമാണെന്നും എന്നാല്‍ വിദ്യാലയ വികസനത്തിന് സഹായകമായ നിലപാട് കൈക്കൊള്ളണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച മൂന്ന് സിപിഎം അനുഭാവികളായ രക്ഷിതാക്കള്‍ തങ്ങള്‍ വിദ്യാലയത്തിന് നല്‍കിയ പണം വിദ്യാലയ വികസനത്തിനാണെന്നും എത്ര പണം വേണമെങ്കിലും ഇനിയും നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് പ്രസംഗിച്ച രക്ഷിതാവും തനിക്ക് പണം തിരികെ നല്‍കേണ്ടെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ വികസനത്തിനായി തങ്ങളുടെ പണം ഉപയോഗിക്കാമെന്നും അത് തിരികെ നല്‍കേണ്ടതില്ലെന്നുമാണ് രക്ഷിതാക്കളുടെ ആഗ്രഹമെന്നും അത് കൈയ്യടിച്ച് പാസാക്കണമെന്നും അധ്യക്ഷ വേദിയിലുണ്ടായിരുന്നവര്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ യോഗം അവസാനിച്ചു.

യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവരാകട്ടെയെതിര്‍ത്തൊന്നും പറയാന്‍ തയ്യാറായില്ല. പണപ്പിരിവിനെതിരെ പരാതി നല്‍കിയ രക്ഷിതാവിനെ കായികമായി ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മറ്റ് രക്ഷിതാക്കളിലും ഭയമുളവാക്കിയിരുന്നു. അതിനാല്‍ നിശബ്ദത പാലിക്കാനായിരുന്നു രക്ഷിതാക്കള്‍ തയ്യാറായത്. സംസാരിച്ച് നോട്ടപ്പുള്ളിയാവാന്‍ അവര്‍ ആഗ്രഹിച്ചില്ല. വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് വാങ്ങിയ പണം തിരികെ നല്‍കേണ്ടെന്ന് രക്ഷിതാക്കളെക്കൊണ്ട് പ്രമേയം പാസാക്കിച്ചതായി രേഖയുണ്ടാക്കിയ യോഗം തന്നെ വിവാദത്തിലായിരിക്കുകയാണ്. ആറര ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം ലഭിച്ചതായി യോഗത്തില്‍ അധികൃതര്‍ക്ക് സമ്മതിക്കേണ്ടി വന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വന്‍ തുക സ്‌കൂള്‍ പ്രവേശനത്തിന് വാങ്ങിയെന്ന രക്ഷിതാക്കളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ആക്ഷേപം ശരിവക്കുന്നതാണ് ഈ പ്രസ്താവന.

യോഗത്തില്‍ പ്രസംഗിച്ച ഖദര്‍ ഷര്‍ട്ട് ധാരിയുടെ സാന്നിധ്യവും വിവാദമാവുകയാണ്. ഇയാള്‍ സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി പണം തിരികെ വേണ്ടെന്ന അഭിപ്രായം പറഞ്ഞതായി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സ്‌ക്കൂള്‍ പ്രവേശത്തിന് വാങ്ങിയ പണം തിരികെ വേണ്ടെന്ന പ്രമേയം പാസാക്കിയാലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ മറികടക്കാന്‍ കഴിയില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി സ്‌കൂള്‍ പ്രവേശന സമയത്ത് വാങ്ങിയ വന്‍തുക തിരികെ നല്‍കണമെന്ന ഉത്തരവ് പാലിക്കാന്‍ വിദ്യാലയാധികൃതര്‍ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം പ്രധാനാധ്യാപികക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.