ന്യൂദല്‍ഹി: പ്രവാസികള്ക്കുള്ളവോട്ടവകാശം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2014 ഒക്ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്നത്തെരഞ്ഞെടുപ്പ്കമീഷന് തത്ത്വത്തില്‍ അംഗീകരിച്ചത്.
ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്സി വോട്ട് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലത്തെിയത്. ഇതില്‍ പ്രോക്സി വോട്ട് അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിന്റെ നിയമ സാധുത പരിശോധിക്കുകയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്തതിന് ശേഷമേ പ്രവാസികള്‍ക്ക് വോട്ട് അവകാശം ലഭ്യമാകൂ.
പ്രവാസി വ്യവസായിയും വി.പി.എസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലാണ്സുപ്രീംകോടതിയെ സമര്‍പ്പിക്കുകയും പ്രവാസി വോട്ട് അവകാശം അനുവദിക്കണമെന്ന വിധി സമ്പാദിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: